കോൺഗ്രസ് ബന്ധം വേണ്ടെന്ന സി.പി.എം തീരുമാനം വർഗീയ ശക്തികളെ സഹായിക്കാൻ -കൊടിക്കുന്നിൽ കോഴിക്കോട്: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം വർഗീയ ഫാഷിസ്റ്റ് ശക്തികളെ സഹായിക്കാനാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മതേതര ശക്തികൾ കേൾക്കാൻ ആഗ്രഹിക്കുന്ന നിലപാടിന് വിരുദ്ധമാണ് സി.പി.എമ്മിെൻറ തീരുമാനം. ബി.ജെ.പിയും ആർ.എസ്.എസും ഉയർത്തുന്ന വർഗീയതക്കെതിരെ മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കണമെന്നാണ് ജനാഭിലാഷം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ബി ടീമായാണ് ഇപ്പോൾ സി.പി.എം പ്രവർത്തിക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദേശം പി.ബി യോഗത്തിൽ തള്ളാൻ പ്രകാശ് കാരാട്ടിനൊപ്പംനിന്ന കേരളഘടകം ബി.ജെ.പി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അേദ്ദഹം കുറ്റപ്പെടുത്തി. മെഡിക്കൽ കോഴ ഉൾപ്പെടെ അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച് വികൃതമായ മുഖം മിനുക്കാൻ കോടികൾ ഒഴുക്കി നടത്തുന്ന കുമ്മനം രാജശേഖരെൻറ ജനരക്ഷായാത്ര നനഞ്ഞ പടക്കമായി മാറും. ഹിന്ദു വർഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ന്യൂനപക്ഷങ്ങൾക്കെതിെര ജിഹാദി ആരോപണം ഉന്നയിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.