കോഴിക്കോട്: 'ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ' എന്ന വിഷയത്തിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സമ്മേളനം ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കും. വൈദ്യരംഗത്തെ നയതന്ത്രം, രോഗീപരിചരണത്തിലെ വിവിധ രീതികൾ, ആശുപത്രി ഭരണ നിർവഹണത്തിലെ നൂതന പ്രവണതകൾ തുടങ്ങിയവ സമ്മേളനം ചർച്ചചെയ്യും. ആറിന് ഉച്ചക്ക് രണ്ടിന് എയിംസ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശക്തികുമാർ ഗുപ്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡ് അപ് കൊമേഡിയൻ ഡോ. ജഗദീഷ് ചതുർവേദിയുടെ അവതരണം ഉണ്ടായിരിക്കും. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. സോമൻ ജേക്കബ്, ഡയറക്ടർ ഡോ. വിനീത് എബ്രഹാം, കോൺഫറൻസ് ഡയറക്ടർ ഡോ. സി. വിനോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.