വൈത്തിരി: പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുഗന്ധഗിരി ആദിവാസി അഗതിമന്ദിരത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. മന്ദിര പരിസരം വൃത്തിയാക്കിയും, അന്തേവാസികൾക്കായി ഗാനമേള നടത്തിയും സദ്യ ഒരുക്കിയുമാണ് ആഘോഷം നടത്തിയത്. പരിപാടി ജില്ല സായുധ െപാലീസ് അസി. കമാൻഡൻറ് എം.പി. ബാബു ഉദ്‌ഘാടനം ചെയ്തു. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. കെ.പി. രാധാകൃഷ്ണൻ, ശ്രീനാഥ്, സുഭാഷ് എന്നിവർ സംസാരിച്ചു. കെ.എം. ശശിധരൻ സ്വാഗതവും സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. പുൽപള്ളി: അതിർത്തിപ്രദേശത്തെ ലഹരി വസ്തുക്കളുടെ വർധിച്ച ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ കബനി തീരത്ത് ലഹരി വിരുദ്ധ ജനകീയ യാത്ര നടത്തി. മരക്കടവ് മുതൽ പെരിക്കല്ലൂർവരെയായിരുന്നു യാത്ര. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യാത്ര ഫ്ലാഗ്ഒാഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാപന യോഗം പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ടി. എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ: ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിവിധ ക്ലബുകളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി സേവനദിനമായി ആചരിച്ചു. സ്കൂൾ കാമ്പസും പരിസരവും ശുചീകരിച്ച് പുതുതായി ഹെർബൽ ഗാർഡൻ, റോസ് ഗാർഡൻ, വെജിറ്റബിൾ ഗാർഡൻ എന്നിവ ഒരുക്കി. സോഷ്യൽ സർവിസ് ക്ലബ് കാമ്പസിന് പുറത്ത് ശുചീകരണം നടത്തി. മുട്ടിൽ പഞ്ചായത്തിലെ നിർധനരും നിത്യരോഗികളുമായ ആളുകളുടെ വീടുകൾ കണ്ടെത്തി ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് കൈമാറി. സ്കൂൾ കൺവീനർ പി.കെ. അബൂബക്കർ, പ്രിൻസിപ്പൽ സാബിറ അബൂട്ടി, കോഒാഡിനേറ്റർമാരായ േഗ്രസി അനിൽ, ഷീല രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. കൽപറ്റ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിൽ ഡി.സി.സി വൈസ് പ്രസിഡൻറ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി, വിജയമ്മ ടീച്ചർ, ടി.ജെ. ഐസക്ക്, ശോഭനകുമാരി, അഡ്വ. ജോഷി സിറിയക്ക്, സുജയ വേണുഗോപാൽ, പി. വിനോദ്കുമാർ, ഒ.പി. മുഹമ്മദ് കുട്ടി, സെബാസ്റ്റ്യൻ കൽപറ്റ, വി. നൗഷാദ് എന്നിവർ സംസാരിച്ചു. കൽപറ്റ നഗരസഭ കൗൺസിലിെൻറ നേതൃത്വത്തിൽ കൈനാട്ടി ജനറൽ ആശുപത്രി പരിസരം ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിൽ പത്മപ്രഭ ഗ്രന്ഥാലയം, രണ്ടാംവാർഡ് അയൽക്കൂട്ട അംഗങ്ങൾ, നഗരസഭ സ്റ്റാഫ്, ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ പി.പി. ആലി, സ്ഥിരം സമിതിയംഗങ്ങളായ എ.പി. ഹമീദ്, ടി.ജെ. ഐസക്ക്, സെക്രട്ടറി കെ.ജി. രവീന്ദ്രൻ, കെ. അജിത, ആയിഷ പള്ളിയാൽ, സുരേഷ്, വിനോദ്കുമാർ എന്നിവർ പങ്കെടുത്തു. കൽപറ്റ: സ്പോർട്സ് ആൻഡ് കൾചറൽ പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ കൽപറ്റ നഗരസഭയിലെ ക്ലീനിങ് തൊഴിലാളികളെ ആദരിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.സി.പി.സി പ്രസിഡൻറ് കല്ലൻങ്കോടൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ പി.പി. ആലി, നാഷനൽ സർവിസ് സ്കീം ജില്ല കോ-ഓഡിനേറ്റർ പി. കബീർ, എ.പി. ഹമീദ്, സിനിമ താരം അബു സലിം, എച്ച്.ഐ. ബദറുദ്ദീൻ, പി. സഫറുള, പോക്കു മുണ്ടോളി, ടി.വി. നിയാസ്, പി.പി. ഷൈജൽ, സി.കെ. നൗഷാദ്, ചാത്തോത്ത് സലിം, നമ്പോത്ത് മുസ്തഫ, എം.കെ. ഹർഷൽ, കെ.പി. ഷാജി, ജസൽ, റഊഫ്, ഷാഹുൽ അബി, സലീം അറക്ക, റിയാസ് അഫാസ്, സാലി റാട്ടക്കൊല്ലി എന്നിവർ സംസാരിച്ചു. കൽപറ്റ: ഗാന്ധിജയന്തി ദിനത്തിൽ എക്സ് സർവിസസ് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ ശ്രമദാനം നടത്തി. എസ്.കെ.എം.ജെ ഹൈസ്കൂളിന് സമീപത്തുള്ള ബൈപാസ് റോഡും വിമുക്ത ഭടന്മാരുടെ ചികിത്സക്കായുള്ള പോളി ക്ലിനിക്കും പരിസരവും വൃത്തിയാക്കി റോഡിലുള്ള കുഴികൾ അടച്ചു. പ്ലാസ്റ്റിക് നിർമാർജനം നടത്തി റോഡ് ഗതാഗതയോഗ്യമാക്കി. ശ്രമദാനത്തിെൻറ ഉദ്ഘാടനം സംഘടനയുടെ രക്ഷാധികാരി ബ്രിഗേഡിയർ വി. ജോർജ് നിർവഹിച്ചു. ജില്ല പ്രസിഡൻറ് കെ.എം. അബ്രഹാം അധ്യക്ഷത വഹിച്ചു. തോമസ് പടിയറ, പി. മധുസൂദനൻ, എം.ജെ. ചാക്കോ, റാണി വർക്കി, റസിയ അബ്ദുല്ല, കെ.ജെ. സെബാസ്റ്റ്യൻ, പി.സി. ജോണി, വി. അബ്ദുല്ല, പി.വി. വർക്കി, എ. രവീന്ദ്രൻ, ജോൺ കമ്പക്കുഴി, ഓസ്റ്റൻ വറീസ്, പി.വി. അശോകൻ, കുട്ടികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പാലവയൽ: െറസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ യജ്ഞത്തിെൻറ സമാപനദിനത്തിൽ പി.എ. മുഹമ്മദ്, തോമസ് മാസ്റ്റർ, ജയപ്രകാശ് എന്നിവർ ഗാന്ധിയൻ ആശയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് വിയ്യനാടൻ നന്ദി പറഞ്ഞു. വെള്ളമുണ്ട: എ.യു.പി സ്കൂളിലെ വിദ്യാർഥികൾ സ്കൂൾ പരിസരം, വെള്ളമുണ്ട ഏട്ടേനാൽ ടൗണും പരിസരവും, പബ്ലിക് ലൈബ്രറിയും പരിസരവും ശുചീകരിച്ചു. TUEWDL1 പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ഗാന്ധിജയന്തി ദിനാചരണം ജില്ല സായുധ െപാലീസ് അസി. കമാൻഡൻറ് എം.പി. ബാബു ഉദ്‌ഘാടനം ചെയ്യുന്നു TUEWDL2 ജില്ല കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനാഘോഷം ഡി.സി.സി വൈസ് പ്രസിഡൻറ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു TUEWDL3 കൽപറ്റ നഗരസഭ കൗൺസിലിെൻറ നേതൃത്വത്തിൽ കൈനാട്ടി ജനറൽ ആശുപത്രി പരിസരം ശുചീകരണപ്രവൃത്തി നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു TUEWDL4 നഗരസഭയിലെ ക്ലീനിങ് തൊഴിലാളികളെ സി.കെ. ശശീന്ദ്രൻ എം.എൽ.എ ആദരിക്കുന്നു TUEWDL6 എക്സ് സർവിസസ് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ ശ്രമദാനം രക്ഷാധികാരി ബ്രിഗേഡിയർ വി. ജോർജ് നിർവഹിക്കുന്നു TUEWDL7 ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും പരിസരങ്ങളും ശുചീകരിക്കുന്ന വെള്ളമുണ്ട എ.യു.പി സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.