തെരുവുനായുടെ കടിയേറ്റ് മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

തെരുവുനായുടെ കടിയേറ്റ് മൂന്നു വിദ്യാർഥികൾ ആശുപത്രിയിൽ *ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി നെടുങ്കരണ: മൂപ്പൈനാട് പുതിയ പാടി, ആപ്പാളം പ്രദേശങ്ങളിൽ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച തെരുവുനായുടെ ആക്രമണത്തിൽ മൂന്നു വിദ്യാർഥികൾക്ക് പരിക്കേറ്റു. പുതിയ പാടി വേടൻ കോളനി സ്വദേശിയും അമ്പലവയൽ വ്യാസ വിദ്യാമന്ദിരം ആറാം ക്ലാസ് വിദ്യാർഥിയുമായ അഥർവ് കൃഷ്ണ (11), ആപ്പാളം സ്വദേശിയും വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയുമായ സംഘമിത്ര (15), ആപ്പാളം സ്വദേശിയും അരപ്പറ്റ സി.എം.എസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ അൻഫാസ് (11) എന്നിവരാണ് ചികിത്സ തേടിയത്. അൻഫാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു രണ്ടുപേർ വൈത്തിരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്. അപ്പാളം, പുതിയപാടി എന്നിവിടങ്ങളിലായി രാവിലെ ഒമ്പതു മണിക്കു ശേഷമാണ് സംഭവം. സ്കൂളിലേക്ക് പോകുന്ന സമയത്ത് കുതിച്ചെത്തിയ നായ് കുട്ടികളെ ആക്രമിക്കുകയായിരുന്നു. ഇവർ ഒച്ചവെച്ചതിനെ തുടർന്ന് നാട്ടുകാർ ചേർന്നാണ് തെരുവുനായെ ഒാടിച്ചത്. വിദ്യാർഥികളെ ആക്രമിച്ച തെരുവുനായെ തിരഞ്ഞെങ്കിലും കിട്ടിയില്ല. തുടർന്ന് ആഴ്ചകൾക്കു മുമ്പ് പേയിളകിയ ലക്ഷണങ്ങളോടുകൂടിയ ആക്രമണ സ്വഭാവമുള്ള ഒരു നായെ നാട്ടുകാർ പിടികൂടി കൊല്ലുകയായിരുന്നു. TUEWDL21 പരിക്കേറ്റ സംഘമിത്രയും അഥർവ് കൃഷ്ണയും വൈത്തിരി ആശുപത്രിയിൽ കാപ്പിൽ ഉമർ ഉസ്താദിനു വേണ്ടി പ്രത്യേക പ്രാർഥന വാകേരി: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യനുമായ കാപ്പിൽ ഉമർ ഉസ്താദിന് വേണ്ടി വാകേരി ശിഹാബ് തങ്ങൾ അക്കാദമിയിൽ പ്രത്യേക പ്രാർഥന നടത്തി. പ്രിൻസിപ്പൽ വി.കെ. അബ്ദുറഹ്മാൻ ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. എ.കെ. മുഹമ്മദ് ദാരിമി, കെ.എ. നാസർ മൗലവി, നൗഷാദ് മൗലവി, അനീസ് വാഫി, റിയാസ് ഹുദവി, സ്വാദിഖ് ഹുദവി, ബദ്റുദ്ദീൻ ഹുദവി, ഷംസീർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടം നന്നാക്കുന്നില്ല മീനങ്ങാടി: അപകടാവസ്ഥയിലുള്ള പഞ്ചായത്ത് കെട്ടിടം നന്നാക്കുന്നില്ല. മീനങ്ങാടി പെരിഫറൽ ഹോമിയോ ക്ലിനിക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് തൊട്ടടുത്തുള്ള പഞ്ചായത്തി​െൻറ കെട്ടിടമാണ് നിർമാണത്തി​െൻറ അപാകതയിൽ കുഴപ്പത്തിലായത്. കെട്ടിടത്തി​െൻറ മുകൾ നിലയിൽ വരാന്തയിലെ അരകുഭിത്തി ഏത് നിമിഷവും ഇടിഞ്ഞുവീഴാം. ഒരു വശത്തെ തേപ്പ് അടർന്നു പോയിട്ടുണ്ട്. ശിശു മന്ദിരത്തിന് മുന്നിലെ റോഡിലൂടെ നടക്കുന്നവർക്കാണ് ഭീഷണിയാകുന്നത്. മുമ്പ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ഇവിടെ താമസിച്ചിരുന്നതാണ്. ഇപ്പോൾ മെസും മറ്റും പ്രവർത്തിക്കുന്നുണ്ട്. 10 വർഷം മുമ്പ് പഞ്ചായത്തിൽ യു.ഡി.എഫ് ഭരിച്ചിരുന്നപ്പോഴാണ് കെട്ടിട നിർമാണത്തിനുള്ള നടപടികൾ നടന്നത്. വനിത സമുച്ചയമെന്ന പേരിലാണ് അന്ന് കെട്ടിടം നിർമിച്ചത്. വനിതകൾ നടത്തുന്ന സ്ഥാപനങ്ങൾ ഏറെ വരുമെന്നും അന്ന് പ്രചാരണമുണ്ടായിരുന്നു. TUEWDL28 മീനങ്ങാടിയിൽ വനിത സമുച്ചയമെന്ന പേരിൽ നിർമിച്ച കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.