സി.എച്ച് അനുസ്​മരണം

ആയഞ്ചേരി: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എഴുത്തുകാരൻ എം.സി. വടകര ഉദ്ഘാടനം ചെയ്തു. എൻ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മൻസൂർ എടവലത്ത് അധ്യക്ഷത വഹിച്ചു. പി.ജി. മുഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.പി. റഷീദ്, എം.പി. ഷാജഹാൻ, എഫ്.എം. മുനീർ, എം.എം. മുഹമ്മദ്, സി.എം. അഹമ്മദ് മൗലവി, കേളോത്ത് ഇബ്രാഹീം ഹാജി, എ. സുരേന്ദ്രൻ, എം.കെ. മുഹമ്മദലി, പി. ജാഫർ എന്നിവർ സംസാരിച്ചു. പ്രതിഷേധ സദസ്സ് തിരുവള്ളൂർ: കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച ഗാന്ധി മുതൽ ഗൗരി വരെ പ്രതിഷേധ സദസ്സ് കീഴൽ ചെക്കോട്ടി ബസാറിൽ സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുറഹ്മാൻ, പി.പി. റഷീദ്, അഡ്വ. ഇല്യാസ്, എം.എം. മുഹമ്മദ്, ഇ. മൻസൂർ, എഫ്.എം. മുനീർ, എ.പി. മുനീർ, യൂനുസ് രാമത്ത്, സുബൈർ ചെത്തിൽ, സി.എ. നൗഫൽ, കെ.വി. തൻവീർ, സഫീർ മണിയൂർ എന്നിവർ സംസാരിച്ചു. കോളനികളുടെ വികസനത്തിന് കോൺഗ്രസ് പിന്തുണ തിരുവള്ളൂർ: വെള്ളൂക്കര, മീനത്തുകര ദലിത് കോളനികളുടെ വികസനത്തിനായി നേതൃത്വം നൽകുന്ന പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. അനാവശ്യ വിവാദങ്ങളുണ്ടാക്കി ദലിത് പിന്നാക്ക പ്രദേശങ്ങളുടെ വികസനം അട്ടിമറിക്കാനുള്ള സി.പി.എമ്മി​െൻറ ശ്രമം ശരിയല്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. സി.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. അച്യുതൻ പുതിയെടുത്ത്, അമാരപ്പള്ളി കുഞ്ഞിശങ്കരൻ, ഡി. പ്രജീഷ്, എൻ.കെ. ഹമീദ്, എൻ.ബി. പ്രകാശ് ബാബു, ആർ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.