കിനാലൂർ ജി.യു.പിയിൽ സ​ുഭിക്ഷം പദ്ധതി

ബാലുശ്ശേരി: കിനാലൂർ ഗവ. യു.പി സ്കൂളിൽ സുഭിക്ഷം പദ്ധതി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഒരുക്കുന്ന പദ്ധതിയുടെ ചെലവ് വഹിക്കുന്നത് വി.കെ.സി ഫൗണ്ടേഷനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വി.കെ.സി ഫൗണ്ടേഷൻ ഡയറക്ടർ വി.കെ.സി. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗം വി. മുഹമ്മദ്, വാർഡ് അംഗങ്ങളായ കോട്ടയിൽ മുഹമ്മദ്, ഹമീദ കബീർ, എ.ഇ.ഒ രഘുനാഥൻ, ബി.പി.ഒ സഹീർ, എം.പി. ദേവദാസ്, കൃഷ്ണൻകുട്ടി കുേട്ടാത്ത്, എൻ.കെ. അബു, എം.ടി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ശശിധരൻ സ്വാഗതവും എൻ.എം. ഷിബു നന്ദിയും പറഞ്ഞു. യുനൈറ്റഡ് പാലേരി ജേതാക്കൾ പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് കേരളോത്സവത്തി​െൻറ ഭാഗമായി നടത്തുന്ന വോളിബാൾ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് യുനൈറ്റഡ് പാലേരി ജേതാക്കളായി. വടംവലി മത്സരത്തിൽ ടീമുകൾ പെങ്കടുക്കാത്തതിനാൽ യുവജന പാറക്കടവിനെ വിജയിച്ചതായി പ്രഖ്യാപിച്ചു. ശുചീകരിച്ചു പാലേരി: പാറക്കടവ് യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അങ്ങാടിയും പരിസരവും ശുചീകരിച്ചു. നവാസ് മാസ്റ്റർ, ഇ. റഷീദ്, ബിജു എന്നിവർ നേതൃത്വം നൽകി. വൈകീട്ട് നടന്ന വടംവലി മത്സരത്തിൽ യുവജന പാറക്കടവ് ജേതാക്കളായി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്ലബ് പ്രസിഡൻറ് നവാസ് മാസ്റ്റർ പ്രൈസ്മണി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.