മതേതര സംഗമവും വയോജനങ്ങളെ ആദരിക്കലും

എകരൂല്‍: സീനിയര്‍ സിറ്റിസണ്‍ഫോറം വള്ളിയോത്ത് യൂനിറ്റ് ശാന്തിസദന്‍ പുവര്‍ഹോം സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ചു. വി.പി. മാധവന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് നസീറഹബീബ് ഉദ്ഘാടനം ചെയ്തു. സി.കെ. ബദറുദ്ദീൻ ഹാജി, ടി.വി. കണാരുകുട്ടി, ബാലന്‍ കലിയംഗലം, കെ.സി. അപ്പു, ഗോപാലന്‍കുട്ടി, ടി.എം. ബഷീര്‍, ടി.സി. ജാനു, ഫാത്തിമ മദനി, കരിന്തോറ കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കെ.സി. അപ്പുമാരാര്‍, കുരിക്കള്‍ ബീരാന്‍കുട്ടി, കെ.പി. കേശവൻ, അബു കാന്തപുരം, അപ്പു പരപ്പില്‍, ഉമ്മാച്ചഉമ്മ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.