കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തെ തിരികെയെത്തിക്കാൻ സർവകക്ഷിയോഗ തീരുമാനം

അഞ്ചൽ: ഏരൂരിൽ കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തെ തിരികെ നാട്ടിലെത്തിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ഏരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് ഓമന മുരളിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗത്തിലാണ് നടപടി. ബാലികയുടെ സംസ്കാരച്ചടങ്ങിന് ശേഷം ഒരു വിഭാഗം നാട്ടുകാർ കുടുംബത്തിന് നേരേ ഭീഷണിയും അസഭ്യവർഷവും നടത്തിയിരുന്നു. തുടർന്നാണ് കുടുംബം കിളിമാനൂരിലേക്ക് ബന്ധുക്കളോടൊപ്പം താമസം മാറിപ്പോയത്. പൊലീസി​െൻറ സാന്നിധ്യത്തിൽ വീട്ടുകാർ വീട് പൂട്ടിപ്പോകുന്നതും ഇവരെ നാട്ടുകാർ കൂക്കിവിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുടുംബത്തെ ഊരുവിലക്കിയെന്ന പ്രചാരണവും ശക്തിപ്പെട്ടിരിക്കെയാണ് സർവകക്ഷിയോഗം കൂടിയത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, വീട് വിട്ടുപോയ കുടുംബത്തെ നേരിൽ പോയി കാണുന്നതിനും തിരികെയെത്തിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്തും. എല്ലാവിധ സഹായങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ കെ. സോമപ്രസാദ് എം.പി, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, മുൻ എം.എൽ.എ പി.എസ്. സുപാൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഏരൂർ സുഭാഷ്, സി.പി.എം ഏരിയ സെക്രട്ടറി എസ്. രാജേന്ദ്രൻ, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.