തിരുവനന്തപുരം: അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് നടക്കുന്ന കൊച്ചിയിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഇൗമാസം അഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. പരിശീലന വേദികളായ പരേഡ് ഗ്രൗണ്ട്, വോളിഗ്രൗണ്ട് എന്നിവിടങ്ങളിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും കെ.ജെ. ഹർഷാൽ റോഡ്, പി.സി. റോഡ്, പാണ്ടിക്കുടി-ചെല്ലാനം റോഡ് എന്നിവിടങ്ങളിലെ ടൈൽ പതിക്കലും ബി.എം.ബി.സി പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ സൗന്ദര്യവത്കരണത്തിെൻറയും സ്റ്റേഡിയത്തിെൻറയും പ്രവർത്തനം നേരത്തേ പൂർത്തീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് 6.5കോടിയുടെ റോഡ് പ്രവൃത്തികൾ തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം, തൃക്കാക്കര, വൈപ്പിൻ എന്നീ മണ്ഡലങ്ങളിലായി ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. ഷൺമുഖം റോഡ്, േബ്രാഡ്വേ, ഗോശ്രീ റോഡ്, എം.ജി റോഡ്, തോപ്പുംപടി ഹാർബർ ബ്രിഡ്ജ്, ഫോർഷോർ റോഡ്, ബാനർജി റോഡ് എന്നിവയിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചതായും മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 11.59 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികളാണ് നഗരത്തിൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.