റെയിൽവേ പ്ലാറ്റ്​ഫോമിൽ തട്ടി വാതിൽപ്പടിയിലിരുന്ന്​ യാത്ര ചെയ്​ത രണ്ടുപേർക്ക്​ ഗുരുതര പരിക്ക്

കഴക്കൂട്ടം: ട്രെയിനി​െൻറ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യവേ റെയിൽവേ പ്ലാറ്റ്ഫോമിൽ തട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി ജോബിൻ ജോർജ് (20), തിരുവല്ല സ്വദേശി നവീൻ സ്കറിയ (20) എന്നിവർക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. ഇരുവരും പരശുറാം എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴിനാണ് സംഭവം. കണിയാപുരം സ്റ്റേഷ​െൻറ പ്ലാറ്റ്ഫോം എത്തിയത് വാതിൽപ്പടിയിലിരുന്ന ഇരുവരും അറിഞ്ഞില്ല. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കാൽ അമർന്ന് മീറ്ററുകളോളം നീങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെത്തിച്ച ഇരുവരെയും പിങ്ക് പൊലീസി​െൻറ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. റെയിൽവേ മെഡിക്കൽ വിങ് ഇരുവരെയും പരിശോധിെച്ചങ്കിലും പ്രാഥമിക ശുശ്രൂഷക്കുള്ള മരുന്നുകൾ പോലും ഉണ്ടായിരുന്നില്ലെന്ന് സഹയാത്രികർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.