ഇൗ ചിത്രങ്ങൾ തോമസി​െൻറ വാക്കുകൾ കൂടിയാണ്​

കോഴിക്കോട്: ചിത്രങ്ങളിലൂെട വലിയ ആശയങ്ങൾ പങ്കുെവക്കുകയാണ് റിട്ട. കലാ അധ്യാപകനും കവിയുമായ തോമസ് പുള്ളിയിൽ. പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയും, പ്രകൃതി സൗന്ദര്യവും ത​െൻറ ചിത്രങ്ങളിലൂടെ വരച്ചിട്ട് കാഴ്ചക്കാരുെട മനസ്സിെന തൊട്ടുണർത്തുകയാണ് തോമസി​െൻറ ചിത്രപ്രദർശനം. ലളിതകല അക്കാദമി ആർട്ട് ഗ്യാലറിയിൽ അരംഭിച്ച പ്രദർശനത്തിൽ 30 വ്യത്യസ്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഗാന്ധിജി, ഇ.കെ നായനാർ, ടാഗോർ, ഒ.എൻ.വി. കുറുപ്പ്. കെ. കരുണാകരൻ, രാജീവ് ഗാന്ധി, മദർ തെരേസ തുടങ്ങിയവരുെട ജീവൻ തുടിക്കുന്ന മുഖചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധേയമാണ്. മദ്യം കുടുംബത്തിനും സമൂഹത്തിനും എൽപ്പിക്കുന്ന ബുദ്ധിമുട്ട്, കോർപറേറ്റ് വത്കരണത്തി​െൻറ പ്രശ്നങ്ങൾ തുടങ്ങിയവയും തോമസ് ത​െൻറ ചിത്രങ്ങളിലൂടെ വരച്ചുകാണിക്കുന്നുണ്ട്. എണ്ണഛായ ചിത്രങ്ങളും പെൻ കാർട്ടൂൺ ചിത്രങ്ങളുമാണ് പ്രദർശനത്തിനുള്ളത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് താമസിക്കുന്ന തോമസ് ആദ്യമായാണ് ത​െൻറ ചിത്രങ്ങൾ പ്രദർശനത്തിനുെവക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച എം.െക. രാഘവൻ എം.പി ഉദ്ഘാടനം ചെയ്ത ചിത്രപ്രദർശനം 10വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.