പൈപ്പ്​ പൊട്ടൽ തുടരുന്നു

കോഴിക്കോട്: നഗരത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. േകാട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശമുള്ള ചെറിയ റോഡിനുസമീപം ആഴ്ചകളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. സമീപത്തുള്ളവർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. കുടിവെള്ളം റോഡിൽ പരന്നൊഴുകുന്നത് പലപ്പോഴും മഴവെള്ളമായി തെറ്റിദ്ധരിക്കുന്നു. വെയിൽ ചൂടായാലാണ് പൈപ്പ് പൊട്ടിയത് വ്യക്തമാവുക. ജി.എച്ച് റോഡിനുപുറമെ ഫ്രാൻസിസ് റോഡ് ജങ്ഷൻ, ലിങ്ക് റോഡ് പരിസരം, ആനിഹാൾ റോഡ് തുടങ്ങിയ ഭാഗങ്ങളിലും ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ജല അതോറിറ്റി കരാറുകാർ സമരത്തിലായതാണ് പൊട്ടിയ ൈപപ്പുകൾ നന്നാക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.