കോഴിക്കോട്: ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെൻററിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച കാലിക്കറ്റ് സർവകലാശാല ഹിന്ദി വിഭാഗം മുൻ തലവൻ ഡോ. ആർ. സുരേന്ദ്രൻ (ആർസു) ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് റിസോഴ്സ് സെൻറർ േപ്രാഗ്രാം ഓഫിസർ സുഭാഷ് പൂനത്ത്, ടി.പി. ഷിബിലി, സി.കെ. ശശി, എം. അബ്ദുറഹിമാൻ, എ. സലീന എന്നിവർ സംസാരിച്ചു. പി. ജയപ്രകാശ് സ്വാഗതവും ഇ. സഹിൽ നന്ദിയും പറഞ്ഞു. ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ആർ. ഷിഫാലി ഒന്നാം സ്ഥാനവും മുഹമ്മദ് ഇംതിയാസ് ആലം, മുഹമ്മദ് റിസ്വാൻ എന്നിവർ രണ്ടാം സ്ഥാനവും നേടി. ഉപന്യാസ മത്സരത്തിൽ ആർ. ഷിഫാലി, മുഹമ്മദ് ഇംതിയാസ് ആലം, അദിതി എസ്. ഗോരെ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. കവിതാലാപനത്തിൽ ആർ. ഷിഫാലി, എം.എസ്. സഫ്ന എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. കവിതാരചനയിൽ മുഹമ്മദ് ഇംതിയാസ് ആലം ഒന്നാം സ്ഥാനവും പി.ഇ. അസ്ന രണ്ടാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.