സംഗീതോത്സവവും സംഗീതാർച്ചനയും ഏഴു മുതൽ

കോഴിക്കോട്: വളയനാട് ദേവസ്വത്തി​െൻറ മാനവേദ സംഗീതോത്സവവും സംഗീതാർച്ചനയും ഇൗ മാസം ഏഴു മുതൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വളയനാട് ക്ഷേത്രത്തിന് സമീപം നടക്കുന്ന പരിപാടി ഏഴിന് വൈകീട്ട് ആറിന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശക്തി സ്വരൂപിണി പുരസ്കാരം രാമപുരം ചെറുവള്ളിൽ മാരാത്ത് പത്മനാഭ മാരാർക്ക് ക്ഷേത്രം മാനേജിങ് ട്രസ്റ്റി സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ കൈമാറും. എട്ടിന് രാവിലെ എട്ടു മുതൽ സംഗീതാർച്ചന അരങ്ങേറും. എല്ലാദിവസവും വൈകീട്ട് ആറിന് സംഗീതക്കച്ചേരി നടക്കും. എട്ടിന് പ്രഫ. പി.ആർ. കുമാര കേരള വർമ, ഒമ്പതിന് െചേങ്കാൈട്ട ഹരിഹര സുബ്രഹ്മണ്യം, പത്തിന് പ്രഫ. മാവേലിക്കര പി. സുബ്രഹ്മണ്യം, 11ന് ശ്രീവിദ്യ ജാനകിരാമൻ, 12ന് ഡോ. വി.ആർ. ദിലീപ് കുമാർ, 13ന് ധനലക്ഷ്മി ശ്രീകുമാർ ആനയടി എന്നിവരാണ് വായ്പ്പാട്ട്. 14ന് കഥകളിപ്പദ കച്ചേരിക്ക് കലാമണ്ഡലം ഹരീഷ്, വേങ്ങേരി നാരായണൻ എന്നിവർ പാട്ടുപാടും. 15ന് രാവിലെ എട്ടുമുതൽ പഞ്ചരത്ന കൃതികളുടെ ആലാപനം നടക്കും. 15ന് വൈകീട്ട് ആറിന് നടക്കുന്ന സംഗീതക്കച്ചേരിയിൽ കാവാലം ശ്രീകുമാർ വായ്പ്പാട്ട് അവതരിപ്പിക്കും. ടി.ആർ. രാമവർമ, വി. ഹരിദാസ്, സി. കൃഷ്ണകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.