വിശുദ്ധരുടെ ജീവിത പാത പിൻപറ്റണം മാനന്തവാടി: വിശുദ്ധരുടെ ജീവിത പാത വിശ്വാസ സമൂഹം പിൻപറ്റണമെന്ന് മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് ആഹ്വാനം ചെയ്തു. തൃശിലേരി മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എൽദോ മോർ ബസേലിയോസ് ബാവായുടെ ഒാർമപ്പെരുന്നാളിൽ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. വികാരി ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. മത്തായി മത്തോക്കിൽ, ഫാ. കെന്നി ജോൺ, ഫാ. ബേസിൽ കരിനിലത്ത്, ഫാ. സിനു ചാക്കോ, ഫാ. വർഗീസ് താഴത്തേക്കുടി, ഫാ. അജു ഫിലിപ്പ്, ഫാ. എൽദൊ അമ്പഴത്തിനാംകുടി എന്നിവർ സഹ കാർമികത്വം വഹിച്ചു. TUEWDL25 എൽദോ മോർ ബസേലിയോസ് ബാവായുടെ ഒാർമപ്പെരുന്നാൾ ചടങ്ങുകളിൽനിന്ന് കുടിവെള്ള പദ്ധതിക്ക് 17 ലക്ഷം; ഭരണാനുമതി ലഭിച്ചു സുൽത്താൻ ബത്തേരി: െഎ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ 2017 -18 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലവയൽ പഞ്ചായത്തിലെ ത്രിവേണിക്കവല കുടിവെള്ള പദ്ധതിക്ക് 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.