മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ: റേഷന്‍ കടകളില്‍ ക്യാമ്പ്

താമരശ്ശേരി: പുതുക്കിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റിയതിനുശേഷം മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ട് സമര്‍പ്പിച്ച അപേക്ഷകള്‍ റേഷന്‍ കടകള്‍ വഴി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുന്നു. അപേക്ഷ നല്‍കിയവര്‍ അവരവരുടെ പ്രദേശത്തെ റേഷന്‍ കടയില്‍ പ്രദര്‍ശിപ്പിച്ച തിയതികളില്‍ നിശ്ചിത ക്യാമ്പില്‍ ഹാജരായി വിവരങ്ങള്‍ നല്‍കണം. ക്യാമ്പ് തിയതിയും റേഷന്‍ കട ക്രമത്തില്‍. ഒക്ടോബർ അഞ്ച്: എ.ആര്‍.ഡി 108 കറ്റോട്, എ.ആര്‍.ഡി 116 കുറുമ്പൊയില്‍, എ.ആര്‍.ഡി 109 മഞ്ഞപ്പാലം. ആറ്: എ.ആര്‍.ഡി 46, 47, 48, തിരുവമ്പാടി, ഏഴ്: എ.ആര്‍.ഡി 88, എ.ആര്‍.ഡി 89, എ.ആര്‍.ഡി 90 നരിക്കുനി എന്നീ റേഷന്‍ കടകളിൽ ക്യാമ്പ് ചെയ്യും. അപേക്ഷകര്‍ ബന്ധപ്പെട്ട റേഷന്‍ കട പരിസരത്ത് രാവിലെ 10.30 മുതല്‍ വൈകുന്നേരം മൂന്നുമണി വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കണമെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. റോഡ് ശുചീകരിച്ചു കൊടിയത്തൂർ: ഗാന്ധിജയന്തി ദിനത്തിൽ 'സൗഹൃദം കൊടിയത്തൂ൪' ജവാ൯ രതീഷ് റോഡ് ശുചീകരിച്ചു. റിനീഷ് കളത്തിങ്കൽ, ജയപ്രകാശ്, സന്തോഷ്, വിനോദ്, അഖിൽ, ശിവദാസ൯, മുകേഷ്, രാജേഷ്, ഷുജി൯ എന്നിവ൪ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.