നവീകരിച്ച മുക്കം എസ്.കെ പാർക്കും ബസ്​ കാത്തിരിപ്പ് കേന്ദ്രവും നാടിന് സമർപ്പിച്ചു

മുക്കം: നഗരസഭ ആൽമരച്ചുവട്ടിൽ കലാകേരളത്തി​െൻറ വിളംബരവുമായി അഞ്ചു ലക്ഷം രൂപ ചെലവിൽ നവീകരിച്ച എസ്.കെ. പൊെറ്റക്കാട്ട് സ്മാരക പാർക്കും ബസ്സ്റ്റാൻഡിൽ മൂന്നര ലക്ഷം രൂപ െചലവിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും നാടിന് സമർപ്പിച്ചു. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.ടി. ശ്രീധരൻ, ഇ.പി. അരവിന്ദൻ, പി.കെ. മുഹമ്മദ്, ഷഫീഖ് മാടായി, രജിത കുപ്പോട്ട്, ജെ.സി. രാജൻ, കെ. സുന്ദരൻ മാസ്റ്റർ, എം.കെ. മമ്മദ്, സി.കെ. വിജയൻ, അബ്ദുല്ല മാസ്റ്റർ, കെ.സി. നൗഷാദ്, കെ.എം. കുഞ്ഞവറാൻ, വിമൽ ജോർജ്, ആർ.കെ. പൊറ്റശ്ശേരി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുക്കം വിജയൻ സ്വാഗതവും എൻ.ബി. വിജയകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.