പേരാ​മ്പ്ര താലൂക്കാശുപത്രിക്ക്​ ഒരു കോടിയുടെ വികസനം

പേരാമ്പ്ര: പേരാമ്പ്ര താലൂക്കാശുപത്രി വികസന മാസ്റ്റർ പ്ലാൻ തയാറാക്കാനും നിലവിലുള്ള ഡയാലിസിസ് സ​െൻറർ വിപുലീകരിക്കാനും എം.എൽ.എ ഫണ്ടിൽനിന്ന് ഒരു കോടി അനുവദിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. മാതൃകാ ആശുപത്രിയായി വികസിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ആശുപത്രി വികസനത്തിന് തൊട്ടടുത്തുള്ള കോളജ് വിദ്യാഭ്യാസ വകുപ്പി​െൻറ സ്ഥലം ലഭ്യമാക്കാനുള്ള നടപടി തുടരുകയാണ്. ആശുപത്രിയിലും ഡയാലിസിസ് സ​െൻററിലും യഥേഷ്ടം ജല ലഭ്യത ഉറപ്പാക്കാൻ നടപടിയെടുക്കും. പേരാമ്പ്രയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലെ ജലസ്രോതസ്സ് ആശുപത്രിക്കായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഫാമി‍​െൻറ നിയന്ത്രണമുള്ള ജില്ല പഞ്ചായത്തും ആശുപത്രി ചുമതലയുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സമഗ്ര ജല പദ്ധതി പ്രാവർത്തികമാക്കും. ആശുപത്രി വികസന മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം തയാറാക്കും. ജനുവരി അവസാനം ആശുപത്രി വികസന സെമിനാറിൽ രേഖ അവതരിപ്പിച്ച് പ്രവൃത്തി ആരംഭിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിൽ ഉറപ്പ് നൽകി. മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, ജില്ല പഞ്ചായത്തംഗം എ.കെ. ബാലൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇ.പി. കാർത്യായനി സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം അജിത കൊമ്മിനിയോട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.