വ്യാപാരികളായ യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

രാമനാട്ടുകര: . ചൊവ്വാഴ്ച രാവിലെ രാമനാട്ടുകരയിലെ കബീർ കൂൾബാർ ഉടമ കൊട്ടപ്പുറം തലേക്കര അലവിയുടെ മകൻ കബീർ (29) ഗ്യാസ് സിലിണ്ടർ ചോർന്ന് പൊള്ളലേറ്റു മരിച്ച വിവരമറിഞ്ഞാണ് നാടുണർന്നത്. കഴിഞ്ഞ ഞായറാഴ്ച ഫ്ലക്സ് ടി.വി.എസ് ബൈക്ക് ഷോറൂം ഉടമ തോട്ടുങ്ങൽ കളത്തിങ്ങൽ ഷൗക്കത്തി​െൻറ (43) മരണവും നാടിനെ കണ്ണീരിലാഴ്ത്തി. കൂട്ടുകാരോടൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഷൗക്കത്ത് മരണപ്പെട്ടത്. ഇതിൽനിന്നുള്ള ആഘാതത്തിൽനിന്നും മുക്തമാകും മുമ്പാണ് രണ്ടാമത്തെ മരണവും. കൊട്ടപ്പുറത്താണ് വീടെങ്കിലും പൊള്ളലേറ്റു മരിച്ച കബീർ പത്തുവർഷമായി രാമനാട്ടുകരയിലാണ് സഹവാസം. ഇവിടുത്തെ ഹോട്ടലിലെ ജ്യൂസ് മേക്കറായി ജോലി ചെയ്യുകയായിരുന്നു. കൊട്ടപ്പുറത്ത് പുതിയവീട് െവച്ചു താമസം തുടങ്ങിയിട്ട് ഒരു മാസേമ ആയിട്ടുള്ളൂ. സ്വന്തമായി കൂൾബാർ തുടങ്ങിയത് വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കടയുടെ ഉദ്ഘാടനം നടന്നത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന ഖബറടക്കം നാടി​െൻറ ആദരവായി. വ്യാപാരി വ്യവസായി ഏകോപന സമിതി മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എം. ബഷീർ, വി.എം. പുഷ്പ, വിവിധ കക്ഷി നേതാക്കളായ കെ.കെ. മുഹമ്മദ് കോയ, വേലായുധൻ പന്തീരാങ്കാവ്, ടി.പി. ശശീധരൻ, കെ.ടി. റസാഖ്, പി.അരവിന്ദൻ, പാച്ചീരി സൈതലവി, ഇ. കുഞ്ഞിപ്പ, പി.എം. അജ്മൽ, അലി പി. ബാവ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.