പ്രണയം നടിച്ച് പീഡനം; യുവാവ് കസ്​റ്റഡിയിൽ

സുൽത്താൻ ബത്തേരി: പ്രണയം നടിച്ച് നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. സുൽത്താൻ ബത്തേരി പുത്തൻകുന്ന് നേർച്ചക്കണ്ടി അഭിനോഷിനെയാണ് (22) സുൽത്താൻ ബത്തേരി സി.ഐ എം.ഡി. സുനിൽ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്. രണ്ട് പെൺകുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. 19കാരിയെ നാലുവർഷത്തോളം ഇയാൾ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഒരു കല്യാണവീട്ടിൽ െവച്ചുണ്ടായ പരിചയം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങൾ ചിത്രങ്ങളായും വിഡിയോയായും ഇയാൾ മൊബൈലിൽ സൂക്ഷിക്കുകയും ഇതുപയോഗിച്ച് പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. ഇത്തെുടർന്ന് ഈ പെൺകുട്ടി ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതിനിടെയാണ് 16കാരിയെ ഇയാൾ വലയിലാക്കിയത്. പിന്നീട്, ഈ കുട്ടിയെയും മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെങ്കിലും ത​െൻറ പരിചയക്കാരിയായ 19കാരിയുടെ ഇയാൾക്കൊപ്പമുള്ള ചിത്രം കണ്ടതോടെ പെൺകുട്ടി വിസമ്മതിച്ചു. തുടർന്ന്, ഈ വിവരം 19കാരിയോട് പങ്കുവെക്കുകയും ഇയാളുടെ ചതി ഇരുവരും തിരിച്ചറിയുകയുമായിരുന്നു. പെൺകുട്ടികൾ വീട്ടിൽ വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതി​െൻറ ദൃശ്യങ്ങൾ പൊലിസ് ഇയാളുടെ മൊബൈലിൽനിന്നും കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.