'മാത'യുടെ മികവിൽ നിറകാഴ്​ചയുടെ ചില​െമ്പാലി

കോഴിക്കോട്: പ്രണയവും വഞ്ചനയും പ്രതികാരവും നിറയുന്ന ചിലപ്പതികാരത്തി​െൻറ ചിലെമ്പാലിക്കഥ വേദിയിൽ ദൃശ്യാവിഷ്കാരമായി. മാത (മലയാളം തിയറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ്) പേരാമ്പ്രയിലെ കലാകാരന്മാരാണ് പാതിവ്രത്യത്തി​െൻറ ശക്തിയിൽ മധുര നഗരത്തെ ചുട്ടുചാമ്പലാക്കിയ കണ്ണകിയുടെ ശോകജീവിതം വിവരിക്കുന്ന ചിലപ്പതികാരത്തിന് പുതിയ രൂപം നൽകിയത്. മാതയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് ടാഗോർ സ​െൻറിനറി ഹാളിലെ നിറഞ്ഞ സദസ്സിലാണ് ഇളേങ്കാവടികളുടെ ഇതിഹാസകാവ്യമായ 'ചിലപ്പതികാരം' അരങ്ങേറിയത്. എസ്. രമേശൻ നായർ രചിച്ച ദൃശ്യ-ശ്രാവ്യാവിഷ്കാരം മാത ഡയറക്ടർ കനകദാസ് പേരാമ്പ്രയാണ് സംവിധാനം ചെയ്തത്. നാടകസേങ്കതങ്ങളും നൃത്തസംഗീതകലകളും സമന്വയിച്ചായിരുന്നു മാതയുെട 50ലേറെ കലാകാരന്മാർ നിറഞ്ഞാടിയത്. മൂലകൃതികളില്‍നിന്ന് ഒട്ടും വ്യത്യാസമില്ലാതെയാണ് ചിലപ്പതികാരം മലയാളത്തിൽ 'പേശിയത്'. പെൺശാപമേറ്റാൽ പട്ടണങ്ങൾ പട്ടടയാകുെമന്ന് ഒാർമിപ്പിക്കുന്ന 'ചിലപ്പതികാരം, വീണ്ടുവിചാരമില്ലാതെ തെറ്റുകൾ ചെയ്തിട്ട് പശ്ചാത്തപിക്കുന്ന ഭരണാധികാരികളെയും ദൃശ്യവത്കരിക്കുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പി​െൻറ സഹകരണത്തോെടയാണ് ചടങ്ങ് നടത്തിയത്. പി.കെ. ഗോപിയുടേതാണ് ഗാനരചന. ജിതേഷ് മുതുകാട് കോവലനെയും അഞ്ജലി ചീക്കിലോട് കണ്ണകിയെയും അവതരിപ്പിച്ചു. ഡോ. ലജ്‌ന നൃത്തസംവിധാനവും എ. സുരേന്ദന്‍ മാസ്റ്റർ സംഗീത സംവിധാനവും നിർവഹിച്ചു. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു. പി.കെ. ഗോപി, ഡോ. പ്രിയദർശൻ ലാൽ, കമാൽ വരദൂർ എന്നിവർ സംസാരിച്ചു. എ. സുരേന്ദന്‍ മാസ്റ്റർക്ക് പി.െക. ഗോപി ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.