ഗാന്ധിജയന്തി ആഘോഷിച്ചു

നന്തിബസാർ: തിക്കോടി യൂനിറ്റ് സീനിയർ സിറ്റിസൺസ് ഫോറം . യൂനിറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ പുറക്കാട് ഇ. കുമാരൻ ഗാന്ധിജിയുടെ ഛായാപടത്തിൽ ഹാരാർപ്പണം നടത്തി. ഇ. കുമാരൻ മാസ്റ്റർ, തിക്കോടി നാരായണൻ, എം.കെ. നായർ, കെ. മുഹമ്മദലി, വി.പി. കുഞ്ഞമ്മദ്, പി.കെ. ശ്രീധരൻ, കേളോത്ത് ബാലൻ, എൻ. നല്ലമ്പർ, യു. കുഞ്ഞിരാമൻ സംസാരിച്ചു. പാചകവാതക വിലവർധനവ്: എസ്.യു.സി.ഐ പ്രതിഷേധിച്ചു കൂട്ടാലിട: പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് എസ്.യു.സി.ഐ(സി) ബാലുശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. 2018 മാർച്ചോടുകൂടി പാചകവാതക സബ്സിഡി പൂർണമായും എടുത്തുകളയാനുള്ള തീരുമാനം നടപ്പാക്കിയാൽ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാവുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പി.കെ. മധു ഉദ്ഘാടനം ചെയ്തു. എം.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, കെ. റഹിം, കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.