ശുചീകരണം

ആയഞ്ചേരി: തുലാറ്റുംനടയിലെ റോഡിനിരുവശവുമുള്ള കാട് വെട്ടി. ആയഞ്ചേരി പൊലീസ് എയ്ഡ് പോസ്റ്റി​െൻറ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ വിവിധ പാർട്ടി പ്രവർത്തകരും മുക്കടത്തുംവയൽ, തുലാറ്റുംനട മഹല്ല് ഭാരവാഹികളും കലാസമിതി പ്രവർത്തരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വടകര എസ്.ഐ എം. സനൽരാജ് ഉദ്ഘാടനം ചെയ്തു. രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. കണ്ടോത്ത് ശശി, പി.ടി. അബ്ദുൽ കരീം, യു.വി. ചാത്തു, വി.കെ. അന്ത്രു ഹാജി, പറമ്പത്ത് രാജേഷ്, കുന്നോത്ത് അസ്ലം, ടി.കെ. മൊയ്തു എന്നിവർ സംസാരിച്ചു. പുറമേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാഷിസത്തിനെതിരെ ദൃഢപ്രതിജ്ഞയെടുത്തു. കെ. സജീവൻ ഉദ്ഘാടനം ചെയ്തു. എൻ.പി. രാജൻ അധ്യക്ഷത വഹിച്ചു. എം. വിജയൻ, കെ.പി. ശ്രീധരൻ, പി.കെ. കണാരൻ എന്നിവർ സംസാരിച്ചു. അരൂർ മഹാത്മ ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. അരൂർ- -പെരുമുണ്ടച്ചേരി റോഡരിക് ശുചീകരിച്ചു. കെ. ഗോപാലൻ, കെ.കെ. രാമചന്ദ്രൻ, എ.പി. നാണു, പി. വിജയൻ, വി.എൻ. അനുവിന്ദവിഷ്ണു, എൽ.ആർ. സജിലാൽ എന്നിവർ നേതൃത്വം നൽകി. ചീക്കിലോട് യു.പി സ്കൂളി​െൻറ നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സർവമത പ്രാർഥന നടന്നു. സി.എച്ച്. മൊയ്തു, സി.കെ. ഷജീല, ഒ.കെ. ശുഹൈബ്, ടി. അശ്റഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.