കാക്കൂർ: ജനതാദൾ യുനൈറ്റഡിെൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ 12ന് കോഴിക്കോട് നടക്കുന്ന അനുസ്മരണ റാലിയിൽ 2000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ എലത്തൂർ നിയോജകമണ്ഡലം ജനതാദൾ (യു) കൺവെൻഷൻ തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഏഴിന് മുതിർന്ന പ്രവർത്തകരെ തലക്കുളത്തൂരിൽ ആദരിക്കും. കൺവെൻഷൻ യുവജനതാദൾ (യു) സംസ്ഥാന പ്രസിഡൻറ് സലീം മടവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എം. ശിവരാജൻ അധ്യക്ഷത വഹിച്ചു. -ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, എൻ.കെ. രാമൻകുട്ടി, കെ. സർജാസ്, കെ.കെ. വിശ്വംഭരൻ, കെ. മൂസ എന്നിവർ സംസാരിച്ചു. അനുസ്മരണസമിതി കൺവീനർ പി. പ്രദീപ്കുമാർ സ്വാഗതവും പി. അശോകൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.