നാദാപുരം: ജനതാദൾ ജില്ല സെക്രട്ടറി, എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച ഇ.പി. കുമാരെൻറ ആറാം ചരമവാർഷികം ജനതാദൾ-യു എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചനയും എം.പി. നാരായണൻ സ്മാരക മന്ദിരത്തിൽ അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം ജനതാദൾ-യു ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പി.എം. നാണു, സെക്രട്ടറി എം.പി. വിജയൻ, എം. വേണുഗോപാല കുറുപ്പ്, രവീന്ദ്രൻ പാച്ചാക്കര, പി.കെ. അശോകൻ, ഗംഗാധരൻ പാച്ചാക്കര, എം.പി. നിർമല, മനക്കൽ വേണുഗോപാലൻ, കെ. നാരായണൻ, പി.കെ. സജീവൻ, ടി. മനു എന്നിവർ സംസാരിച്ചു. ---'ഗാന്ധി മുതൽ ഗൗരി വരെ' ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ സദസ്സ് നാദാപുരം: ഇന്ത്യയിലെ ഫാഷിസ്റ്റ് സംഘടനകൾ ലക്ഷ്യം വെക്കുന്നത് മതസൗഹാർദം നിലനിൽക്കുന്ന കേരളത്തിെൻറ ധ്രുവീകരണമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി.വി.എം വാണിമേൽ. കേരളത്തിെൻറ തലയിൽ ജിഹാദി പ്രയോഗം നടത്തുന്നത് ഇതിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 'ഗാന്ധി മുതൽ ഗൗരി വരെ' എന്ന തലക്കെട്ടിൽ മുസ്ലിം യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് കെ.എം. സമീർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജാഫർ, മണ്ടോടി ബഷീർ, എം.പി. സൂപ്പി, എൻ.കെ. ജമാൽ ഹാജി, എം.സി. സുബൈർ, മുഹമ്മദ് പേരോട്, ഷാഫി തറമ്മൽ, ജാഫർ ജാതിയേരി എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ പി.വി. നൗഷാദ്, കെ.കെ.സി. ജാഫർ, പി.വി. ശംസീർ, അൻസാർ ഓറിയോൺ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതവും മണ്ഡലം ട്രഷറർ ഹാരിസ് കൊത്തിക്കുടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.