തിരുവള്ളൂർ: ചെമ്മരത്തൂർ മഹാത്മ ഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ നടന്ന ശുചീകരണം സജിന അടുങ്ങ്വാന ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ദേവനന്ദ സുരേഷ്, നിവേദ്യ അമൽജിത്ത് എന്നിവർ വിജയികളായി. യു.പി വിഭാഗത്തിൽ അഭിനവ് രാജ്, അദ്വൈത്, വരേണ്യ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജയ്, സിദ്ധാർഥ്, അശ്വതി എന്നിവരും വിജയികളായി. ഗാന്ധിയിലേക്ക് മടങ്ങാം എന്ന സന്ദേശമുയർത്തി തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തോടന്നൂരിൽ ഉപവാസം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമാരപ്പള്ളി കുഞ്ഞിശങ്കരൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, സി.പി. വിശ്വനാഥൻ, ശ്രീജേഷ് ഈരത്ത്, എടവത്ത്കണ്ടി കുഞ്ഞിരാമൻ, ഡി. പ്രജീഷ്, ബവിത്ത് മലോൽ, സജീവൻ വെള്ളൂക്കര, സി.വി. ഹമീദ്, കെ.പി. ജീവാനന്ദ്, ബാലൻ ചെമ്മരത്തൂർ, വി.കെ. ഇസ്ഹാഖ്, എ.ടി. മൂസ, സി.ആർ. സജിത്ത്, സന്തോഷ് മുല്ലേരി, എ.എസ്. അജീഷ്, പ്രമോദ് കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. ആയഞ്ചേരി മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസം കെ.എം. വിജയൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, മരക്കാട്ടേരി ദാമോദരൻ, ടി.എൻ. അബ്ദുൽ നാസർ, കെ.കെ. അബ്ദുല്ല, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.കെ. ദേവാനന്ദൻ, ചെറുവലത്ത് പദ്മനാഭൻ, മണി കുളങ്ങര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.