നന്മണ്ട: േറാഡരികിലെ തണൽമര ശിഖരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലെ യു.പി സ്കൂളിനു സമീപത്തെ തണൽമരത്തിെൻറ ശിഖരങ്ങളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്്. വർഷങ്ങൾക്കുമുമ്പ് വനവത്കരണത്തിെൻറ ഭാഗമായി േറാഡരികിൽ നട്ട 'പൂവരശാ'ണ് യാത്രക്കാർക്ക് കുരിശായത്. കഴിഞ്ഞ ദിവസം ബാലുശ്ശേരിനിന്നും നഗരത്തിലേക്ക് പോവുകയായിരുന്ന യാത്രക്കാരെൻറ ശരീരത്തിൽ കമ്പ് വീണിരുന്നു. മരശിഖരങ്ങൾ മാത്രമല്ല, മരവും ചാഞ്ഞ് നിൽക്കുകയാണ്. തൊട്ടടുത്ത കടക്കാരൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവിനു പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. വീട്ടുകാർക്ക് ഭീഷണിയായി പാനി കടന്നൽ നന്മണ്ട: പാനി കടന്നലിെൻറ കൂട് വീട്ടുകാരുടെ ഉറക്കം കെടുത്തുന്നു. നന്മണ്ട 13 ചോമച്ചംകണ്ടി പറമ്പിലെ തെങ്ങോലയിൽ കൂടുവെച്ച പാനി കടന്നലിെൻറ വിളയാട്ടമാണ് അേഞ്ചാളം വീട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. കടന്നൽ കൂടുവെച്ച് ഉണങ്ങിയ തെങ്ങോല ഏത് നിമിഷവും താഴെ വീഴാം. തൊട്ടടുത്തായി അക്ഷയ കേന്ദ്രവും വില്ലേജ് ഒാഫിസും വനിതാ ഹോട്ടലും കൃഷിഭവനുമുണ്ട്. വർഷങ്ങൾക്കുമുമ്പ് കടന്നലിെൻറ കുത്തേറ്റ് ഒരാൾ മരിക്കാനിടയായ സംഭവമാണ് നാട്ടുകാരെ ഇതിനെ തുരത്തുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. സീബ്രാെലെനുകൾ മാഞ്ഞു നന്മണ്ട: നന്മണ്ട 13ലെ ഒട്ടുമിക്ക സീബ്രാലൈനുകളും മാഞ്ഞതിനാൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്. നരിക്കുനി റോഡ്, നന്മണ്ട എ.യു.പി സ്കൂളിനു മുൻവശം, ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുൻവശം, തളി ജംഗ്ഷൻ എന്നിവിടങ്ങളിലെ സീബ്രാലൈനുകളാണ് മാഞ്ഞത്. മരാമത്ത് വകുപ്പാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിേക്കണ്ടത്്. എന്നാൽ, റോഡിെൻറ നവീകരണം നടക്കാത്തതാണ് സീബ്രാലൈൻ പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.