ഗാന്ധിജയന്തിയിൽ മാലിന്യമുക്തി ആഘോഷിച്ച് 'ക്ലീൻ കാർണിവൽ'

photo ab4 ഗാന്ധിജയന്തിയിൽ മാലിന്യമുക്തി ആഘോഷിച്ച് 'ക്ലീൻ കാർണിവൽ' കോഴിക്കോട്: ഗാന്ധിജയന്തി ദിനത്തിൽ 'ആഘോഷിക്കാം മാലിന്യമുക്തിയിലൂടെ ആരോഗ്യ ജീവിതം' എന്ന സന്ദേശമുയർത്തി ജില്ല പഞ്ചായത്ത്, കോർപറേഷൻ കുടുംബശ്രീ, ജില്ല ശുചിത്വ മിഷൻ, ഗ്രീൻകെയർ മിഷൻ എന്നിവർ ചേർന്ന് ക്ലീൻ കാർണിവൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനാഞ്ചിറ സ്ക്വയറിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നേർക്കാഴ്ചയൊരുക്കി തിങ്കളാഴ്ച മുതൽ നവംബർ ഒന്നുവരെ നടത്തുന്ന തെളിമ വാഗൺ സഞ്ചാരത്തി​െൻറ ഫ്ലാഗ് ഓഫ് ശുചിത്വമിഷൻ ജില്ല കോർഡിനേറ്റർ സി. കബനിയും ടീം മലബാർ റൈഡേഴ്സി​െൻറ ഹരിതസഞ്ചാരം ഫ്ലാഗ് ഓഫ് പോർട്ട് ഓഫിസർ അശ്വനി പ്രതാപും നിർവഹിച്ചു. തുടർന്ന് കോർപറേഷൻ കുടുംബശ്രീയുടെ കീഴിൽ ഒന്നരപതിറ്റാണ്ട് സേവനമനുഷ്ഠിച്ച ഖരമാലിന്യ തൊഴിലാളികൾക്കൊപ്പം നഗരത്തിലെ പൗരപ്രമുഖർ മാനാഞ്ചിറയിൽനിന്ന് ബീച്ചിലേക്ക് സഹസഞ്ചാരം നടത്തി. ഇവർക്കായി റാവിസ് ഹോട്ടലി​െൻറ സഹകരണത്തോടെ ബീച്ചിൽ നടന്ന ഹരിതാദരം പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോഡ്സ് ഓൺ കൺട്രി എന്ന പേരിൽ ഫോട്ടോഗ്രാഫർ അജീബ് കൊമാച്ചിയുടെ ഫോട്ടോപ്രദർശനം പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. തെരുവുഗായകരുടെ സ്ട്രീറ്റ് മെലഡിക്ക് നിയാസ് ചോല, മണിദാസ് പയ്യോളി, കരീം നാറാണത്ത് എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ്, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ കെ. കുഞ്ഞിരാമൻ, കൃപ വാര്യർ, കുടുംബശ്രീ പ്രൊജക്ട് ഓഫിസർ എം.വി. റംസി ഇസ്മയിൽ, ഗ്രീൻകെയർ മിഷൻ ചെയർമാൻ കെ.ടി.എ നാസർ, ഇൻഫർമേഷൻ ഓഫിസർ പി. ശേഖർ, ഡോ. പി.പി. പ്രമോദ്കുമാർ, പി.സി. കവിത, പി.പി ഷീജ, കെ. ബീന, പ്രമീള മോഹൻദാസ് അജിത് നായർ, മജീദ് ചെറുവാടി, ഗുലാം ഹുസൈൻ കൊളക്കാടൻ, ബന്ന ചേന്ദമംഗലൂർ, ടി.വി ശാഫി, യൂനസ് താത്തൂർ, സലീം പാറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.