പടം.........pk കോഴിക്കോട്: മഹാത്്മജിയുടെ ചിതാഭസ്മം സൂക്ഷിച്ച എരഞ്ഞിപ്പാലത്തെ നായനാർ ബാലികാസദന അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് തുടക്കമായി. സ്വാതന്ത്ര്യ സമരസേനാനി പി. വാസു, എം.കെ. രാഘവൻ എം.പി എന്നിവർ മുഖ്യാതിഥികളായി. വഴിവിട്ട ജീവിത രീതിയിലേക്ക് മാറാതിരിക്കാൻ പുതുതലമുറയിലേക്ക് ഗാന്ധിയൻ സന്ദേശങ്ങൾ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. സ്വന്തം ജീവിതം തന്നെ മാതൃകയായി വരും തലമുറക്ക് സമർപ്പിച്ച മഹാത്മജി വിലപ്പെട്ട ആശയങ്ങളാണ് ലോകത്തിന് സമ്മാനിച്ചത്. രാജ്യം നേരിട്ട ആദ്യ ഭീകരാക്രമണം ഗാന്ധിവധമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച കുടീരത്തിൽ പുഷ്പാർച്ചന നടന്നു. സ്വാതന്ത്ര്യ സമരസേനാനിയായ പി. വാസുവിനെ എം.കെ. രാഘവൻ എം.പിയും ഡോ. പി.എ. ലളിതയും പൊന്നാടയണിച്ച് ആദരിച്ചു. നായനാർ ബാലികസദനം പ്രസിഡൻറ് ഡോ. വി.വി. മോഹൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, ബാലികസദനം സെക്രട്ടറി പ്രഫ. സി.കെ. ഹരീന്ദ്രനാഥ്, യു.എൽ.സി.സി ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ്, കൗൺസിലർ കെ.സി. ശോഭിത, അഡ്വ. സി.ജെ. റോബിൻ, യു.ടി. രാജൻ, അഡ്വ. എം. രാജൻ, റിട്ട. ലെഫ്റ്റനൻറ് കേണൽ സുശീല നായർ തുടങ്ങിയവർ സംസാരിച്ചു. വാർധക്യജനകമായ മാനസിക സംഘർഷങ്ങളും അതിജീവനവും എന്ന വിഷയത്തിൽ ഡോ. പി. അശോക് കുമാറും, ഭിന്നശേഷിക്കാരുടേയും വയോജനങ്ങളുടേയും ഭക്ഷണരീതിയും എന്ന വിഷയത്തിൽ ഡയറ്റീഷൻ ആര്യയും സംസാരിച്ചു. ചൊവ്വാഴ്ച്ച ഗാന്ധിയൻ ചിത്രങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന മൊബൈൽ എക്സിബിഷൻ പ്രയാണമാരംഭിക്കും. ഒക്ടോബർ അഞ്ചിന് എക്സൈസ് വകുപ്പിെൻറ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ ബോധവത്കരണം സംസ്ഥാനതല ഉദ്ഘാടനം തിരുവങ്ങൂർ ഹൈസ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.