കുത്തിവെപ്പെടുക്കാം ഇന്നുമുതൽ; തുരത്താം മീസിൽസ്,റുബെല്ലയെ

കുത്തിവെപ്പെടുക്കാം ഇന്നുമുതൽ; തുരത്താം മീസിൽസ്, റുബെല്ലയെ കോഴിക്കോട്: രാജ്യത്തുനിന്നും മീസിൽസും റുബെല്ലയും തുടച്ചുനീക്കുക എന്ന ദൗത്യവുമായി സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച കുത്തിവെപ്പ് കാമ്പയിനുകൾ തുടങ്ങും. കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് കാരാട്ട് റസാഖ് എം.എൽ.എ നിർവഹിക്കും. ചൊവ്വാഴ്ച മുതൽ ഒരുമാസത്തിനുള്ളിൽ ജില്ലയിൽ കുത്തിവെപ്പ് നൽകുന്നത് 738694 കുട്ടികൾക്കാണ്. ഒമ്പതുമാസം മുതൽ 15 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് കുത്തിവെപ്പെടുക്കുക. ഇതിനായി 430 വാക്സിനേറ്റർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. 1745 സ്കൂളുകൾ, 574 ആരോഗ്യ കേന്ദ്രങ്ങൾ, 1510 ഔട്ട്റീച്ച് സെഷനുകൾ തുടങ്ങി 5033 ഇടങ്ങളിൽവെച്ചാണ് കുത്തിവെപ്പ് നൽകുക. ആരോഗ്യ-വിദ്യാഭ്യാസ-പഞ്ചായത്ത്-സാമൂഹികനീതി-പബ്ലിക് റിലേഷൻസ് വകുപ്പുക‍ളും സ്വകാര്യ ആശുപത്രികൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രീഷ്യൻസ്, ലയൺസ് ക്ലബ് തുടങ്ങിയവയും ഒരുമിച്ചാണ് കുത്തിവെപ്പ് കാമ്പയി​െൻറ വിജയത്തിനായി പ്രവർത്തിക്കുന്നത്. കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഓരോ രക്ഷിതാക്കളും തങ്ങളുടെ മക്കൾക്ക് കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. ഇതി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി ബീച്ച് ഗവ.ജനറൽ ആശുപത്രിയുടെയും സ്കൂൾ ഓഫ് നഴ്സിങ്ങി​െൻറയും നേതൃത്വത്തിൽ വിളംബര ജാഥയും ഫ്ലാഷ്മോബും നടത്തി. പി.പി. യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. എ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ബീച്ച് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് കോർപറേഷൻ റോഡിലൂടെ ബീച്ച് റോഡിൽ സ്കൂൾ ഓഫ് നഴ്സിങ്ങിന് സമീപത്തായാണ് ജാഥ സമാപിച്ചത്. 150ഓളം പേർ പങ്കെടുത്തു. എൽ.എച്ച്.ഐ. സലോമി മാത്യു, നഴ്സിങ് ഓഫിസർ ഹേമാംബിക, പി.ആർ.ഒ. മുഹമ്മദ് റെനി, നഴ്സിങ് ട്യൂട്ടർ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജിമിക്കി കമ്മലിന് കാമ്പയിൻ വേർഷൻ കോഴിക്കോട്: ചുരുങ്ങിയ നാളുകൾകൊണ്ട് ഏറെ ഹിറ്റായി മാറിയ ജിമിക്കി കമ്മലിന് മീസിൽസ്-റുബെല്ല വാക്സിനേഷൻ കുത്തിവെപ്പ് കാമ്പയി​െൻറ പ്രചാരണാർഥം പാരഡി പാട്ടിറങ്ങി. മീസിൽസ്- റൂബെല്ലയും അഞ്ചാം പനിയും നാട്ടിൽനിന്ന് തുടച്ചുമാറ്റാൻ... വന്നു കൈകൾ കോർത്തു നമ്മൾ, ഒന്നായി പരിശ്രമിക്കാം... കളയുക മീസിൽസും റുബെല്ലയും ഒറ്റവാക്സിനാൽ... വേരറിഞ്ഞു തൂത്തെറിഞ്ഞു രോഗശാന്തിയേകിടും വിധം... സകലരുമൊത്തുചേർന്ന യജ്ഞമാണ് സോദരങ്ങളേ... ഉണരുക രോഗാതുര ബാല്യങ്ങളെ കാത്തുകൊള്ളുവാൻ... എന്നിങ്ങനെയാണ് പാട്ടി​െൻറ വരികൾ. വാക്സിൻ വെക്കാതിരുന്നാൽ കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ആപത്തിനെക്കുറിച്ചും കാമ്പയിെനകുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെക്കുറിച്ചും പാട്ടിലുണ്ട്. ഈ പാട്ടിന് താളം പിടിച്ച് ഗവ. നഴ്സിങ് കോളജിലെ വിദ്യാർഥികൾ ബീച്ച് പരിസരത്ത് ഫ്ലാഷ് മോബ് നടത്തിയപ്പോൾ അത് കാണികളിൽ ആവേശം പടർത്തി. വാട്ട്സ്ആപ്പിലൂടെ കാമ്പയിൻ പ്രചാരണത്തി​െൻറ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതരും കാമ്പയിെന പിന്തുണക്കുന്നവരും പാട്ട് ഷെയർ ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.