ഗാന്ധിജയന്തി

പേരാമ്പ്ര: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്താസ്ഥാനങ്ങളിൽ ഉപവാസം സംഘടിപ്പിച്ചു. ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തീരിക്കരയിൽ നടത്തിയ ഉപവാസം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, കെ.കെ. വിനോദൻ, നിജേഷ് അരവിന്ദ്, മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. സുജാത വർമ, രാജൻ മരുതേരി, പപ്പൻ കന്നാട്ടി, മനോജ് എടാണി, കെ.വി. രാഘവൻ, എസ്. സുനന്ദ്, പ്രകാശൻ കന്നാട്ടി, സത്യൻ കല്ലൂർ, വി.പി. ഇബ്രായി, കെ.എം. ശങ്കരൻ, പി.കെ. ദാമോദരൻ, കെ.കെ. അശോകൻ, നാരായണി വിനോദ്, പി.എം. ജിതേഷ് എന്നിവർ സംസാരിച്ചു. ഡി.സി.സി സെക്രട്ടറി മഠത്തിൽ ശ്രീധരൻ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. ചെറുവണ്ണൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എം.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . കെ.പി. അനിൽകുമാർ, ഡി.സി.സി, ബ്ലോക്ക് പ്രസിഡൻറ്, പി. വേണുഗോപാൽ, വി.ബി. രാജേഷ്, സി. നാരായണക്കുറുപ്പ്, ഇ. കുഞ്ഞബ്ദുല്ല, എൻ.ടി. കുഞ്ഞിക്കണ്ണൻ, എൻ. അഹമ്മദ്, ടി.പി. നാരായണൻ, എൻ. പത്മനാഭൻ, പട്ടയാട്ട് അബ്ദുല്ല, എ.കെ. ഉമ്മർ, പി. ശങ്കരൻ, വിജയൻ ആവള എന്നിവർ സംസാരിച്ചു. ഇ. രാജൻ നായർ, നളിനി നല്ലൂർ, ജിജി രാഘവൻ, എം.പി. കുഞ്ഞികൃഷ്ണൻ, കിഷോർ കാന്ത്, ആർ.വി. ഷോഭിഷ്, ജാഫർ പട്ടയാട്ട് എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം കമ്മിറ്റി നടത്തിയ ഉപവാസം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വാസു വേങ്ങേരി അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, വി. ആലീസ് മാത്യു, ബാബു തത്തക്കാടൻ, മനോജ് എടാണി, സുരേഷ് കോങ്ങോട്ട്, കെ.വി. ശങ്കരൻ, രാജീവൻ പാറാട്ടുപാറ, കെ. ജാനു, മിനി വട്ടക്കണ്ടി, രതി രാജീവ്, കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽ കുമാർ, എൻ.പി. വിധു, കെ.കെ. ഗംഗാധരൻ, സാജു നെല്ല്യാടിക്കണ്ടി, ഇ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കായണ്ണ: കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസം നടുവണ്ണൂർ ബ്ലോക്ക് പ്രസിഡൻറ് എം. ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഐപ്പ് വടക്കേത്തടം, പി.പി. ശ്രീധരൻ, പൊയിൽ വിജയൻ, മണികുലിക്കി ബാലകൃഷ്ണൻ മാസ്റ്റർ, എം.വി. മൊയ്തി, രാജൻ മങ്ങര എന്നിവർ സംസാരിച്ചു. ഇ.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എം. വിജേഷ് സ്വാഗതം പറഞ്ഞു. നൊച്ചാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. മുനീർ എരവത്ത്, കെ. മധു കൃഷ്ണൻ കെ.സി. ഗോപാലൻ എന്നിവർ സംസാരിച്ചു. കൂത്താളിയിൽ കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മോഹൻ ദാസ് ഓണയിൽ അധ്യക്ഷത വഹിച്ചു. രാജൻ കെ. പുതിയേടത്ത് സി.കെ. ബാലൻ, മഹിമ രാഘവൻ നായർ, പി.സി. കാർത്ത്യായനി അമ്മ, ഇ.ടി. സത്യൻ, സി.ടി. ദാമോദരൻ നായർ, ഷിജു പുല്യോട്ട്, പി. മോഹനൻ, സി. പ്രേമൻ, വിനീഷ് വട്ടക്കണ്ടി എന്നിവർ സംസാരിച്ചു. സമാപനം ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറയിൽ രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഷാജി അമ്പാട്ടിൽ, രാഗേഷ് തറവട്ടത്ത്, ജോർജ് മുക്കള്ളിൽ, ജോസ് കാരിവേലി, ജസ്റ്റിൻ ജോസ്, ഗിരീഷ് കോമച്ചം കണ്ടി, കെ.എ. ജോസൂട്ടി എന്നിവർ സംസാരിച്ചു. 'വനം റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന സമയബന്ധിതമായി നടപ്പാക്കണം' പേരാമ്പ്ര: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കാന്തലാട് എന്നീ പ്രദേശങ്ങളിലെ ഭൂനികുതി സംബന്ധിച്ച് തർക്കമുള്ള ഭൂമിയിൽ വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന സർക്കാർ തീരുമാനം സമയബന്ധമായി നടപ്പാക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാളികേര സോണിൽ പേരാമ്പ്രയെ ഉൾപെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ഒ.ടി. രാജൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ല പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ കെ. നാരായണക്കുറുപ്പ്, ജില്ല സെക്രട്ടറിയും ജില്ല പഞ്ചായത്ത് മെംബറുമായ ടി.കെ. രാജൻ, മേപ്പയ്യൂർ പഞ്ചായത്ത് മെംബർ യൂസഫ് കോറോത്ത്, ടി. ശിവദാസൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, രാമകൃഷ്ണൻ കേളോത്ത്, കെ. വത്സകുമാർ, വേണു അരിക്കുളം, പി. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.