മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസം

മേപ്പയൂർ: മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ഗാന്ധി സന്ദേശം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇ. അശോകൻ, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ബ്ലോക്ക് പ്രസിഡൻറ് കെ.പി. വേണുഗോപാൽ, റഫീഖ് സക്കരിയ ഫൈസി, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ.പി. രാമചന്ദ്രൻ, കെ.കെ. സീതി, യു.എൻ. മോഹനൻ, പൂക്കോട്ട് ബാബുരാജ്, ഇ.കെ. മുഹമ്മദ് ബഷീർ, ബിജു കുനിയിൽ, ആർ.കെ. രാജീവൻ, സത്യൻ വിളയാട്ടൂർ, ആന്തേരി ഗോപാലകൃഷ്ണൻ, സഞജയ് കൊഴുക്കല്ലൂർ, പി.കെ. അനീഷ്, ശ്രീനിലയം വിജയൻ, ടി.പി. മൊയ്തീൻ, പി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. എം.വി. ചന്ദ്രൻ, പി.എൻ. നാരായണൻ, ആന്തേരി കമല, കെ.എം. ശ്യാമള, രേഷ്മ ഷാജി, ആർ.എസ്. നിധിൻ എന്നിവർ നേതൃത്വം നൽകി. മേപ്പയൂർ: കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡൻറ് കെ.പി. വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, ബി. ഉണ്ണികൃഷ്ണൻ, ഒ.കെ. കുമാരൻ, സവിത നിരത്തി​െൻറമീത്തൽ, രജിത കടവത്ത് വളപ്പിൽ, എം.എം. രമേശൻ, ഷിബു മുതുവന എന്നിവർ സംസാരിച്ചു. മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.