നന്തിബസാർ: വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂളിൽ നടത്തി. സ്മൃതി ജ്വാല തെളിയിക്കൽ, ക്വിസ്, ചിത്രരചന മത്സരം, ശുചീകരണം എന്നിവ നടന്നു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ദിയ ലിനീഷ് അധ്യക്ഷത വഹിച്ചു. അസംബ്ലിയിൽ മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് കൈമാറി. പി.കെ. അബ്ദുറഹ്മാൻ, സി. ഖൈറുന്നിസാബി, പി. നൂറുൽഫിദ എന്നിവർ സംസാരിച്ചു. ഉള്ള്യേരി: ആനവാതില്‍ നന്മനാട് റെസിഡൻറ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടത്തിയ റോഡ് ശുചീകരണവും വൃക്ഷത്തൈ നടലും പ്രസിഡൻറ് ചന്ദ്രന്‍ മന്നോത്ത് ഉദ്ഘാടനം ചെയ്തു. സീതി ചാലിൽ, നാരായണന്‍ അടിയോടി, അശോകന്‍ രാരോത്ത്, ഹരിദാസന്‍ മൈക്കോേട്ടരി, അഷറഫ് ചാലില്‍, ഗംഗാധരന്‍ നീഹാരിക, ഇബ്രാഹിം ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനതാദള്‍ വാഹനജാഥ ഉള്ള്യേരി: ലോഹ്യ അനുസ്മരണ റാലിയുടെ പ്രചാരണാർഥം യുവജനതാദൾ-യു നടത്തിയ വാഹനപ്രചാരണ ജാഥക്ക് കന്നൂരില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ രാമചന്ദ്രന്‍ കുയ്യണ്ടി, സുനില്‍ ഓടയിൽ, പി.സി. സതീഷ്, സന്തോഷ് പുതുക്കേംപുറം, ദിവാകരന്‍ ഉള്ള്യേരി, ധര്‍മരാജ് കുന്നനാട്ടിൽ, മനേഷ് കുളങ്ങര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.