മേപ്പയൂർ: കൽപത്തൂർ മഹാത്മ രാവറ്റമംഗലം താലൂക്കുതല 'ഗാന്ധിസ്മൃതി' . യു.പി വിഭാഗം ഒന്നാം സ്ഥാനം കൊല്ലം യു.പി സ്കൂളും എൽ.പി വിഭാഗം പാമ്പിരിക്കുന്ന് എൽ.പി സ്കൂളും നേടി. യു.പി വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കൽപത്തൂർ എ.യു.പിയും നടുവത്തൂർ യു.പിയും നേടി. എൽ.പി വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ മേപ്പയൂർ ഇൗസ്റ്റ് എൽ.പിയും മഞ്ഞക്കുളം എളമ്പിലാട് എൽ.പി സ്കൂളും കരസ്ഥമാക്കി. മേപ്പയൂർ എസ്.െഎ യൂസുഫ് നടുത്തറമ്മൽ സമ്മാനദാനം നിർവഹിച്ചു. എൻ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ, ടി.കെ. സുകുമാരൻ, ക്വിസ് മാസ്റ്റർ അജിത് എന്നിവർ സംസാരിച്ചു. ഒ. ശ്രീലേഷ് സ്വാഗതം പറഞ്ഞു. മേപ്പയൂർ: വർഗീയ -രാഷ്ട്രീയ ഫാഷിസത്തിനെതിരെ ദേശഭക്തിഗാനവും നാടൻപാട്ടും തുടികൊട്ടും കവിതയും ചെണ്ടമേളവും അരങ്ങേറിയ കോൺഗ്രസ് സമരം ശ്രദ്ധേയമായി. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാരയാട് കുരുടിമുക്കിൽ സംഘടിപ്പിച്ച ഉപവാസമാണ് ശ്രദ്ധേയമായത്. ഫോക്ലോർ അക്കാദമി പുരസ്കാര ജേതാവായ ഭാസ്കരൻ കോട്ടക്കൽ നാടൻപാട്ട് അവതരിപ്പിച്ചു. മഹാത്മ ഗാന്ധിയുടെ അപൂർവചിത്രങ്ങളുടെ പ്രദർശനവും നടന്നു. കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് സത്യഗ്രഹികൾക്ക് നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് സി. രാമദാസ് അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, കെ.പി. വേണുേഗാപാലൻ, കെ. അഷറഫ്, അരവിന്ദൻ മേലമ്പത്ത്, എസ്. മുരളീധരൻ, പി.എം. കുഞ്ഞിരാമൻ, പുതിയേടത്ത് പത്മനാഭൻ, പി. കുട്ടികൃഷ്ണൻ നായർ, എൻ.കെ. ഉണ്ണികൃഷ്ണൻ, പി.എം. നവാസ്, ബിയ്യാത്തു ടീച്ചർ, പി. സതീദേവി, ലത െപാറ്റയിൽ, ആദർശ് അരിക്കുളം, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശുചീകരണ വാരം തുടങ്ങി കൊയിലാണ്ടി: നഗരസഭയുടെ ശുചീകരണ വാരാചരണം തുടങ്ങി. നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ വി. സുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.പി. ഭാസ്കരൻ, പ്രദീപൻ, ബലറാം, എം.കെ. സുബൈർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിസരവും ശുചീകരിച്ചു. സി.െഎ കെ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.െഎ സി.കെ. രാജേഷ്, എസ്.െഎ രാജൻ, എ.എസ്.െഎ സുലൈമാൻ എന്നിവർ നേതൃത്വം നൽകി. ഗാന്ധിജയന്തി ആഘോഷം കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം, സിറ്റിസൺ കൗൺസിൽ എന്നിവ ചേർന്ന് ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി. ഇളയിടത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വി.എം. രാഘവൻ അധ്യക്ഷത വഹിച്ചു. എ.കെ. ദാമോദരൻ നായർ, എം. പ്രഭാകരൻ നായർ, കെ. സുകുമാരൻ, വി.പി. മുഹമ്മദലി, പി. രത്നവല്ലി, കണാരൻ, യു. രാജീവൻ, സി. സത്യചന്ദ്രൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ.കെ. പ്രഭാകരൻ സ്വാഗതം പറഞ്ഞു. നഗരസഭയുടെ ഗാന്ധിജയന്തി ആഘോഷം കൊല്ലം യു.പി സ്കൂളിൽ നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഉപ അധ്യക്ഷ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. കെ. ഷിജു, കെ.കെ. ചന്ദ്രിക, മനോഹരൻ ജവഹർ, പി.കെ. ബാലകൃഷ്ണൻ, പുഷ്പരാജ്, കൊടക്കാട് രാജീവൻ, എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ. ശ്രീജ സ്വാഗതവും പി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.