കോഴിക്കോട്: കോർപറേറ്റ് ഭരണത്തിനും ഫാഷിസ്റ്റ് വാഴ്ചക്കുമെതിരെ ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാൻ എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ സമരതെരുവ് സംഘടിപ്പിച്ചു. പുതിയ സ്റ്റാൻഡിൽ നടന്ന വിവിധ പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയെപ്പോലും വിസ്മരിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യമുണ്ടാവുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞത് അന്വർഥമായ കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ ഇരയാവുകയായിരുന്നു ഗാന്ധിജി. കൽബുർഗിയും ഗൗരി ലങ്കേഷുമെല്ലാം ഇതിെൻറ പിന്തുടർച്ചയാണ്. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് അഷ്റഫ് കുരുവട്ടൂർ അധ്യക്ഷത വഹിച്ചു. ഐ.വി. ശശാങ്കൻ, എം. നാരായണൻ, എം.കെ. പ്രീതി, സി. ബിജു, പി. ഗവാസ് എന്നിവർ സംസാരിച്ചു. ജില്ല ജോ.സെക്രട്ടറി അഡ്വ. കെ.പി. ബിനൂപ് സ്വാഗതവും എം. നജ്മുദ്ദീൻ നന്ദിയും പറഞ്ഞു. ഫാഷിസ്റ്റ് വിരുദ്ധ ബഹുജന ഐക്യവേദി ഐ.വി. ശശാങ്കനും, 'പ്രതിരോധത്തിെൻറ എഴുത്തും വരയും' മുരളി ബേപ്പൂരും 'സമരവഴിയിൽ പാട്ടും കവിതയും' എം.എം സജീന്ദ്രനും ഉദ്ഘാടനം ചെയ്തു. ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക മുന്നണി -സാധ്യതയും പ്രയോഗവും എന്ന വിഷയത്തിൽ എ.പി. അഹമ്മദ് പ്രഭാഷണം നടത്തി. നവഫാഷിസം-പ്രതിരോധത്തിെൻറ വഴികൾ എന്ന സെമിനാർ എം. നാരായണൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് തിയറ്റർ ബീറ്റ്സിെൻറ നേതൃത്വത്തിൽ തിയറ്റർ സോങ്സ്, ബാബു ഒലിപ്രം അവതരിപ്പിച്ച പോർമുഖം ഏകപാത്ര നാടകം, യുവകലാസാഹിതിയുടെ നേതൃത്വത്തിൽ പാട്ടോളം നാടൻപാട്ടുകൾ എന്നിവയും അരങ്ങേറി. photo pk03
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.