ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസം

കൊടുവള്ളി: ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയ ഫാഷിസത്തിനെതിരെ 'ഗാന്ധിയിലേക്ക് മടങ്ങുക' എന്ന സന്ദേശത്തോടെ ഉപവാസം സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ എ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.കെ. മനോജ് കുമാർ, യു.വി. ശിവദാസൻ, പുത്തൻപുര അബ്ദുറഹിമാൻ കുട്ടി, സി.പി. റസാഖ്, ടി.കെ.പി. അബൂബക്കർ, പി.ആർ. മഹേഷ്, എൻ.വി. നൂർ മുഹമ്മദ്, എൻ.കെ. അനിൽകുമാർ, ടി.പി.സി. മുഹമ്മദ് മാസ്റ്റർ, ലീഗ് മുനിസിപ്പൽ സെക്രട്ടറി കെ.കെ. കാദർ, എ. സിം ജു, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജൗഹർ പൂമംഗലം തുടങ്ങിയവർ സംസാരിച്ചു. ഒ.കെ. നജീബ്, എം.കെ. കേളു കുട്ടി, കെ. അബ്ദുഹിമാൻ, കെ.ടി. അബ്ദുറഹിമാൻ ഹാജി, സത്യനാഥ് ഉമ്മളത്തൂർ, സി.കെ. മുനീർ, നവനീത് മോഹൻ, എം.കെ. രാഘവൻ, ഗഫൂർ പുത്തൻപുരയിൽ തുട ങ്ങിയവർ നേതൃത്വം നൽകി. പി.സി. ജമാൽ സ്വാഗതവും കെ. മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു. photo: kdy-5 congras upa Vasamkoduvally കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപവാസം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT