സുപ്രീംകോടതിയിൽ ഹരജി ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ യു.എസ്​ രഹസ്യാന്വേഷണ ഏജൻസി ശ്രമിച്ചിരുന്നുവോ?

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജീവൻ രക്ഷിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ശ്രമിച്ചിരുന്നുവോ? സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചോദ്യം. ഗാന്ധിജി വധിക്കെപ്പട്ട 1948 ജനുവരി 30ന് യു.എസ് എംബസിയിൽനിന്ന് വാഷിങ്ടണിലേക്ക് അയച്ച കമ്പിസന്ദേശങ്ങളാണ് സംശയത്തിന് അടിസ്ഥാനം. 'രഹസ്യസ്വഭാവം' എന്നു രേഖപ്പെടുത്തി അയച്ച ഒരു റിപ്പോർട്ട് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. മുംെബെയിലെ അഭിനവ് ഭാരത് ട്രസ്റ്റിയും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്നിസ് ആണ് 1948 ജനുവരി 30ന് യു.എസ് എംബസിയിൽനിന്ന് അയച്ച ടെലിഗ്രാം വിവരങ്ങൾ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി ഹരജി നൽകിയത്. രണ്ടാം ലോകയുദ്ധകാലത്തെ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'ഒാഫിസ് ഒാഫ് സ്ട്രാറ്റജിക് സർവിസസ് (ഒ.എസ്.എസ്) ഇന്ത്യയിലും പ്രവർത്തിച്ചിരുന്നു. സി.െഎ.എയുടെ മുൻഗാമിയായ ഇൗ ഏജൻസി ഗാന്ധിജിയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു എന്നതി​െൻറ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സുപ്രീംകോടതിയിൽ മുമ്പ് എത്തിയ ഹരജികളിലും ഇൗ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഗാന്ധിവധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട ഹരജികളായിരുന്നു അതെല്ലാം. യു.എസിലെ മേരിലാൻഡ് നാഷനൽ ആർക്കൈവ്സ് ആൻഡ് റിസർച് അഡ്മിനിട്രേഷനിൽനിന്ന് ഇൗയിടെ ഡോ. പങ്കജ് ഫഡ്നിസിന് ലഭിച്ച രേഖയിൽ ഗാന്ധിവധവുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഗാന്ധിജി വധിക്കപ്പെട്ട ദിവസം രാത്രി എട്ടിന് ഹെർബർട്ട് ടോം െറയ്നർ എന്ന ഉദ്യോഗസ്ഥൻ അയച്ച റിപ്പോർട്ടിൽ, ഗാന്ധിജിക്ക് വെടിയേൽക്കുന്നതി​െൻറ അഞ്ചടി അകലെ താൻ ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. കൊലയാളി നാഥുറാം േഗാദ്സെയെ ഇന്ത്യൻ സുരക്ഷഭടന്മാരുടെ സഹായത്തോടെ താൻ അവിടെെവച്ചു പിടികൂടിയെന്നും പറയുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ െറയ്നർ അവിെടനിന്ന് വൈകീട്ട് എംബസിയിൽ എത്തിയാണ് സന്ദേശം അയച്ചത്. നിർണായക വിവരങ്ങളടങ്ങിയ മൂന്നാമത്തെ സന്ദേശം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇൗ സന്ദേശത്തി​െൻറ വിവരങ്ങൾ ആവശ്യെപ്പെട്ടങ്കിലും ലഭിച്ചില്ലെന്ന് ഡോ. പങ്കജ് പറഞ്ഞു. ഗോദ്സെക്കു പുറമെ മെറ്റാരു കൊലയാളികൂടിയുണ്ടോ എന്ന സംശയവും പങ്കജ് ഉന്നയിക്കുന്നുണ്ട്. ഗാന്ധിവധത്തിൽ പ്രതികളായ ഗോദ്സെ, നാരായൺ ആപ്തെ എന്നിവരെ 1949 നവംബർ 15നാണ് തൂക്കിലേറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.