കുറ്റിപ്പുറം: അറ്റുതൂങ്ങിയ കാലുകളുമായെത്തിയ തമിഴ്നാട് സ്വദേശിക്ക് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി. കുറ്റിപ്പുറം ഹൈസ്കൂളിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് തിരിച്ചിറപള്ളി സ്വദേശി രാജേന്ദ്രനാണ് (35) ചികിത്സ നിഷേധിച്ചതെത്ര. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് കലഹത്തിനിടെ കൂടെ താമസിക്കുന്ന ബന്ധുകൂടിയായ കോടീശ്വരനാണ് ഇദ്ദേഹത്തെ വെട്ടിയതെന്ന് പറയുന്നു. നാട്ടുകാർ ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, തൃശൂരിൽ ഡോക്ടർമാരില്ലെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോയെങ്കിലും കാൽ മുറിഞ്ഞുതൂങ്ങിയ നിലയിൽ അവിടെനിന്ന് പറഞ്ഞുവിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.