പരിപാടികൾ ഇന്ന്

കൽപറ്റ എസ്.ഡി.എം.എൽ സ്കൂൾ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് -2.00 കേണിച്ചിറ പൂതാടി സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി: യൽദോ മോർബസേലിയോസ് ബാവയുടെ ഒാർമപ്പെരുന്നാൾ കൊടിയുയർത്തൽ -4.30 കൽപറ്റ മുനിസിപ്പാലിറ്റി പരിസരം: വയനാട് കാർഷിക പുരോഗമന സമിതി കർഷക ഉപവാസ സമരം --9.30 കൽപറ്റ സമസ്ത ഒാഡിറ്റോറിയം: എം.എസ്.എഫ് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണം -2.00 കലക്ടറേറ്റ്: മെഡിക്കൽ കോളജ് നിർമാണം വൈകുന്നതിനെതിരെ കിസാൻ ജനത ഉപവാസം സമരം -10.00 പുൽപള്ളി ടൗൺ: കേന്ദ്ര സർക്കാറി​െൻറ കർഷകദ്രോഹ നടപടികൾക്കെതിരെ ജനാധിപത്യ കേരള കോൺഗ്രസ് സായാഹ്ന ധർണ -3.00 പാലവയൽ: പാലവയൽ െറസിഡൻറ്സ് അസോസിയേഷൻ സേവന ദിനം -7.30 താഴെ അരപ്പറ്റ എയിംസ് വിമൻസ് കോളജ്: കോഴ്സുകൾക്കുള്ള അംഗീകാര പത്ര സമർപ്പണവും ഐഡൻറിറ്റി കാർഡ് വിതരണവും സി.കെ. ശശീന്ദ്രൻ എം.എൽ.എ -2.30 മുട്ടിൽ ബസ്സ്റ്റാൻഡിലേക്ക് കയറാൻ ബസുകളുടെ 'അഭ്യാസം' *സ്ലാബിനും റോഡിനുമിടയിലെ കോൺക്രീറ്റ് ഇളകിപ്പോയതോടെയാണ് കുഴി രൂപപ്പെട്ടത് മുട്ടിൽ: ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് സൗകര്യമുള്ളതാണ്. എന്നാൽ, ബസ്സ്റ്റാൻഡിൽ കയറാനുള്ള ബസുകളുടെ 'അഭ്യാസം' ചില്ലറയല്ല. പ്രവേശന ഭാഗത്തെ നീണ്ട കുഴിയാണ് ഇപ്പോൾ ബസ് ഡ്രൈവർമാർക്ക് ദുരിതമാകുന്നത്. നേരത്തേതന്നെ റോഡിൽനിന്ന് ഉയർന്നാണ് ബസ്സ്റ്റാൻഡ് നിന്നിരുന്നത്. ഇതോടെ റോഡിൽ ബസുകളുടെ അടി തട്ടുന്നത് പതിവായിരുന്നു. ഇക്കഴിഞ്ഞ മഴയിൽ റോഡിനും സ്റ്റാൻഡിലെ സ്ലാബിനുമിടയിലെ കോൺക്രീറ്റ് കൂടി ഒലിച്ചുപോയതോടെയാണ് നേരത്തേയുണ്ടായിരുന്ന ദുരിതം ഇരട്ടിയായത്. ഇപ്പോൾ ഏതു ബസ് വന്നാലും ഈ നീണ്ട ചാലിലിറങ്ങി ഒന്നുലഞ്ഞ ശേഷം റോഡിലെ ടാറിങ് പൊളിച്ചേ സ്റ്റാൻഡിനകത്ത് കയറൂ. തുടക്കം മുതലേ ബസ്സ്റ്റാൻഡ് നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. റോഡിൽനിന്ന് ഉയർന്നുനിൽക്കുന്നത് മഴവെള്ളം കുത്തിയൊലിച്ചിറങ്ങാൻ കാരണമാകുകയാണ്. ബസുകൾ പ്രവേശിക്കുന്ന ഭാഗത്തും ഇറങ്ങുന്ന ഭാഗത്തും ഒരുപോലെ ഇറക്കമാണ്. ഇതിൽ പ്രവേശിക്കുന്ന ഭാഗമാണ് കൂടുതൽ തകർന്ന വലിയ ചാലായി മാറിയത്. ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും മഴവെള്ളം തിരിച്ചുവിടുകയും ചെയ്തില്ലെങ്കിൽ ഈ ഭാഗത്തെ ദേശീയപാത തകരുമെന്ന് കച്ചവടക്കാർ പറയുന്നു. ഒപ്പം ബസുകളുടെ പിൻഭാഗം റോഡിലിടിച്ച് കേടുപാട് സംഭവിക്കുന്നത് ആവർത്തിക്കുകയും ചെയ്യും. SUNWDL15 മുട്ടിൽ ബസ്സ്റ്റാൻഡിലേക്കുള്ള പ്രവേശന ഭാഗത്തെ ഗർത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.