വയനാട്ടിൽ ഇഞ്ചികൃഷി തകർച്ചയിൽ; ഇഞ്ചി വ്യാപാര സ്​ഥാപനങ്ങൾ അടച്ചുപൂട്ടുന്നു

p3 lead with photos *രണ്ടുവർഷംകൊണ്ട് പുൽപള്ളിയിൽ മലഞ്ചരക്ക് കടകൾ നാലായി ചുരുങ്ങി *കുടകിലും ചെറുകിട ഇഞ്ചികൃഷിക്കാരുടെ എണ്ണം കുറഞ്ഞു പുൽപള്ളി: വൻകിട ഇഞ്ചികൃഷിക്കാർ വ്യാപകമായി കർണാടകയിലേക്ക് ചേക്കേറിയതോടെ വയനാട്ടിൽ ഇഞ്ചി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് വ്യാപകമാവുന്നു. മുമ്പ് ഏറ്റവുമധികം ഇഞ്ചി വ്യാപാര സ്ഥാപനങ്ങൾ ഉണ്ടായിരുന്നത് പുൽപള്ളിയിലായിരുന്നു. രണ്ടുവർഷം മുമ്പുവരെ പതിനെട്ടോളം മലഞ്ചരക്ക് കടകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ നാലു കടകൾ മാത്രമാണുള്ളത്. ജില്ലയിലെ മറ്റ് ടൗണുകളിലെയും സ്ഥിതി ഇതുതന്നെ. ഇഞ്ചി ശേഖരിക്കാൻ വ്യാപാരികൾ കൃഷിയിടങ്ങളിലേക്ക് ലോറി അയക്കുമായിരുന്നു. ഒരുവർഷത്തിലേറെയായി ഇഞ്ചിയുടെ വില ഉയർന്നിട്ടില്ല. കുടകിൽ 2000 രൂപയാണ് 60 കിലോ ഇഞ്ചിയുടെ വില. വയനാട്ടിലാകട്ടെ 1400 രൂപ വിലക്കാണ് ഇഞ്ചിയെടുക്കുന്നത്. അതും നിറമില്ലാത്തതി​െൻറയും മറ്റും പേരിൽ മിക്കപ്പോഴും കർഷകർക്ക് ലഭിക്കുക 1200 രൂപയിൽ താഴെ മാത്രമാണ്. മിക്കപ്പോഴും കടകളിൽനിന്ന് ഇഞ്ചി വാങ്ങാനും വ്യാപാരികൾ തയാറാകുന്നില്ല. ഇതോടെ കർഷകരിൽ നല്ലൊരുപങ്കും കൃഷി ഉപേക്ഷിച്ചു. ഒരുകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഇഞ്ചി ഉൽപാദിപ്പിച്ചിരുന്ന ജില്ലയിൽ കഴിഞ്ഞ വർഷങ്ങളായി ഇഞ്ചികൃഷിയുടെ അളവ് കുറഞ്ഞുവരികയാണ്. പച്ചക്കറി ആവശ്യങ്ങൾക്കായാണ് ജില്ലയിൽനിന്നുള്ള ഇഞ്ചി സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് കയറിപ്പോകുന്നത്. മുമ്പെല്ലാം മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്നുള്ള ഇഞ്ചി കയറ്റുമതി ചെയ്തിരുന്നു. ഇപ്പോൾ, പ്രധാനമായും കുടക്, മൈസൂരു ജില്ലയുടെ വിവിധഭാഗങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഇഞ്ചി നാഗ്പൂർ, ദില്ലി, ട്രിച്ചി, ഹൈദരാബാദ്, ബംഗളൂരു, ഇേന്ദാർ, മുംബൈ എന്നിവിടങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്. ഇപ്പോൾ, കുടകിലടക്കം ചെറുകിട ഇഞ്ചി കൃഷിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം, ഹെക്ടർ കണക്കിന് കൃഷി ഇറക്കാൻ കൃഷിമേഖലയിൽ നിന്നല്ലാത്തവരാണിപ്പോൾ ഇറങ്ങിത്തിരിച്ചത് . വയനാട്ടിൽനിന്നുള്ള കർഷകരിൽ നല്ലൊരുപങ്കും ഈ രംഗത്തുനിന്നും പിന്മാറി. രോഗ കീടബാധകളും വിലക്കുറവുമാണ് കർഷകരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചത്. ഈ സാഹചര്യത്തിൽ ചെറുകിട കർഷകർ ഇഞ്ചികൃഷിയിൽ ഭാഗ്യപരീക്ഷണത്തിന് മടിക്കുകയാണ്. കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കർണാടകയിൽ ഇഞ്ചികൃഷിയിൽ സജീവമാണിപ്പോൾ. ഇവരെല്ലാം സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ആളുകളാണ്. ജില്ലക്ക് പുറമെയുള്ള വൻകിടക്കാരാണ് ഇപ്പോൾ കുടകിലും മറ്റു സ്ഥലങ്ങളിലും കൃഷിയിറക്കുന്നത്. ഒരേക്കർ സ്ഥലത്ത് ഇഞ്ചികൃഷി നടത്താൻ അഞ്ചുലക്ഷത്തോളം രൂപ ചെലവുവരുന്നുണ്ട്. ഏക്കർ ഒന്നിന് പാട്ടത്തുക ഒരുലക്ഷം രൂപ മുതൽ ഒന്നരലക്ഷം രൂപ വരെയായി ഉയരുകയും ചെയ്തു. ചെലവു വർധിച്ചതോടെ ചെറുകിട കർഷകർക്ക് ഈ രംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. SUNWDL10 കർണാടകയിലെ ഇഞ്ചികൃഷി ഉപേക്ഷിച്ച് കൃഷി സാമഗ്രികളുമായി വയനാട്ടിലേക്ക് മടങ്ങുന്ന വാഹനം -------------- SUNWDL11file കർണാടകയിലെ ഇഞ്ചികൃഷി (ഫയൽ ചിത്രം) ------------------------ എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് മുട്ടിൽ: വയനാട് ഓർഫനേജ് വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് ഡബ്ല്യ.എം.ഒ പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനുമോൾ ജോസ് അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം ഓഫിസർ എ.കെ. അനീഷ്, വി.എ. അഭിഷ, അനസ് മുബാറക്ക് എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറത്തോട്ട നിർമാണം രണ്ടു ദിവസങ്ങളിൽ ക്യാമ്പി​െൻറ ഭാഗമായി നടക്കും. തിങ്കളാഴ്ച ക്യാമ്പ് സമാപിക്കും. SUNWDL6 വയനാട് ഓർഫനേജ് വി.എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് ദ്വിദിന ക്യാമ്പ് ഡബ്ല്യ.എം.ഒ പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.