ലോക സമാധാനത്തിനുള്ള ശാശ്വതപരിഹാരം സ്‌നേഹത്തിെൻറ ആഗോളവത്ക്കരണം ^ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ലോക സമാധാനത്തിനുള്ള ശാശ്വതപരിഹാരം സ്‌നേഹത്തി​െൻറ ആഗോളവത്ക്കരണം -ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ലോക സമാധാനത്തിനുള്ള ശാശ്വതപരിഹാരം സ്‌നേഹത്തി​െൻറ ആഗോളവത്ക്കരണം -ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുല്‍ത്താന്‍ ബത്തേരി: ലോക സമാധാനത്തിനുള്ള ശാശ്വതപരിഹാരം സ്‌നേഹത്തി​െൻറ ആഗോളവത്ക്കരണമാണെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. പുനര്‍നിര്‍മിച്ച അസംപ്ഷന്‍ ദേവാലയത്തി​െൻറ കൂദാശയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌നേഹത്തിലധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. ഇതു തന്നെയായിരിക്കണം ദേവാലയങ്ങളുടെ നിർമിതിക്കു പിന്നിലുള്ള ലക്ഷ്യവും. ദൈവവിശ്വാസികളുടെ നാടാണ് ഭാരതം. മതേതരത്വമെന്നത് ദൈവമില്ലായ്മയല്ല, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന അവസ്ഥയാന്നെും അദ്ദേഹം പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്തു. ദേവാലയ കൂദാശയോടനുബന്ധിച്ച് നിർമിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍. സാബു, വയനാട് മുട്ടില്‍ ഓര്‍ഫനേജ് വൈസ് പ്രസിഡൻറ് ഖാദര്‍ പട്ടാമ്പി, എക്യൂമെനിക്കല്‍ഫോറം പ്രസിഡൻറ് ഫാ. ഡാനി ജോസഫ് പടിപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പി.പി. അയൂബ്, ഷബീര്‍ അഹമദ്, കെ.സി. റോസക്കുട്ടി, ബാബു പഴുപ്പത്തൂര്‍, കെ.ജെ. ദേവസ്യ, കെ.എല്‍. പൗലോസ്, ഫാ. മാത്യു വേനക്കുഴിയില്‍, ഫാ. മാത്യു തേക്കിലക്കാട്ട്, അഡ്വ. ജോർജ് ജോസഫ് മണിമലതറപ്പില്‍, സിബിച്ചന്‍ കരിക്കേടം, വര്‍ഗീസ് കരിമാങ്കുളം, മാണി അമ്പലതുരുത്തേല്‍, കുര്യാക്കോസ് ആൻറണി പനച്ചിപ്പുറം, എന്‍.എം. വിജയന്‍, നിസി അഹമദ്്, ഐസക് ജോസ് കുരീത്തടം, സി. സീന എം.എസ്.എം.ഐ, ബെന്നി തട്ടത്തുപറമ്പില്‍, സേവ്യര്‍ പ്ലാവനാക്കുഴി, ഷാജി ആരംപുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. SUNWDL14 അസംപ്ഷന്‍ ദേവാലയത്തി​െൻറ കൂദാശയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന മിനി വോളിബാള്‍ ചാമ്പ്യന്‍ഷിപ് പെണ്‍കുട്ടികളിൽ വയനാടിനു കിരീടം; ആണ്‍കുട്ടികളില്‍ തൃശൂര്‍ page top box wyd സുല്‍ത്താന്‍ ബത്തേരി: ജില്ല വോളിബാള്‍ അസോസിയേഷനും കല്ലൂര്‍ വോളി അക്കാദമിയും സംയുക്തമായി നടത്തിയ 21-ാമത് സംസ്ഥാന വോളിബാള്‍ ചാമ്പ്യന്‍ഷിപില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിലാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ വയനാട് ടീം ചാമ്പ്യന്‍ഷിപ് സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ ചാമ്പ്യന്‍മാരായി. മൂന്നുദിവസങ്ങളായി നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ ഫൈനൽ മത്സരത്തിൽ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും എറണാകുളവും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് വയനാട് വിജയിച്ചത്. ആണ്‍കുട്ടികളുടെ ഫൈനൽ മത്സരത്തില്‍ തൃശൂരും കോഴിക്കോടും ഏറ്റുമുട്ടി. ഏകപക്ഷീകമായ മൂന്ന് സെറ്റുകള്‍ക്ക് തൃശൂര്‍ വിജയിച്ചു. ദേശീയ ചാമ്പ്യന്‍ഷിപിലേക്കുള്ള സംസ്ഥാന ടീമിനേയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും വിഭാഗത്തില്‍നിന്നും 12 അംഗങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ 29ന് ആരംഭിച്ച് മൂന്നുദിവസം നീണ്ടുനിന്ന മത്സരത്തെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മറ്റു ജില്ലകളില്‍നിന്നും എത്തിയ കുട്ടിത്താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയത് പ്രദേശത്തെ വോളിബാള്‍ പ്രേമികള്‍ തന്നെയായിരുന്നു. കല്ലൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ മൂന്ന് കോര്‍ട്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ഇടക്ക് മഴ വില്ലനായെത്തി മത്സരങ്ങള്‍ മുടക്കിയെങ്കിലും സമയക്രമീകരണങ്ങള്‍ കൃത്യമായി നടന്നതിനാല്‍ മത്സരം നേരത്തെതന്നെ അവസാനിപ്പാക്കാനായി. ഞായറാഴ്ച വൈകിട്ട് നടന്ന സമാപനച്ചടങ്ങില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ശോഭന്‍കുമാര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീര്‍, വൈസ് പ്രസിഡൻറ് പി.വി. ശിവന്‍, ജില്ല സെക്രട്ടറി എം.പി. ഹരിദാസ്, ജില്ല പ്രസിഡൻറ് കെ. ഹമീദ്, ദീപ ഷാജി, സുരേന്ദ്രന്‍, സജികുമാര്‍, മനോജ് അമ്പാടി, സലിം, അമല്‍ ജോയി എന്നിവർ സംസാരിച്ചു. SUNWDL12 wyd പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ് നേടിയ വയനാട് ജില്ല ടീം SUNWDL13 tcr ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരായ തൃശൂര്‍ ജില്ല ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.