മുക്കം: പരിസ്ഥിതി പ്രവർത്തകൻ മരഞ്ചാട്ടിയിലെ പി.കെ. ബഷീറിനെ ടിപ്പർ ലോറിയിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം നഗരത്തിൽ മേഖല പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നടന്ന പ്രതിഷേധ പ്രകടനം വി.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ദാമോധരൻ മുക്കം, കോമു ഇല്ലക്കണ്ടി, എ.എസ്. ജോസ്, ജി. അനിത്കുമാർ, പ്രകാശൻ പാറത്തോട്, ബാലകൃഷ്ണൻ കൊല്ലോലത്ത്, ബിജി ജോസ്, പി.കെ. ഷംസുദ്ദിൻ, ബാബു, എൻ.പി. ഫൈസൽ, ജോസ് മഞ്ചാട്ടി എന്നിവർ നേതൃത്വം നൽകി. നൃത്തസന്ധ്യ സംഘടിപ്പിച്ചു മുക്കം: പൊതുജന വായനശാല കാഞ്ഞിരമുഴിയുടെ നേതൃത്വത്തിൽ നൃത്തസന്ധ്യ സംഘടിപ്പിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നി നൃത്തരൂപങ്ങൾ അരങ്ങേറി. മുക്കം നഗരസഭ കൗൺസിലർ ഇ.പി. അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സജി മുക്കം, സി.കെ. ദിവാകരൻ, പി.വി. പ്രദീപ് കുമാർ, കെ. ഗോകുലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.