മാനദണ്ഡങ്ങളില്ലാത്ത സ്ഥലംമാറ്റങ്ങൾ പ്ലസ് ടു സ്കൂളുകളെ തകർക്കും -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: മാനദണ്ഡങ്ങൾ കാറ്റിൽപറത്തി പുറത്തിറക്കിയ അധ്യാപക സ്ഥലംമാറ്റ പട്ടിക ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ തകർക്കുെമന്ന് കെ.എച്ച്.എസ്.ടി.യു (കേരള ഹയർ സെക്കൻഡറി ടീേച്ചഴ്സ് യൂനിയൻ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സ്ഥലംമാറ്റ പീഡനമാണ് ഹയർ സെക്കൻഡറിയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം നിർബന്ധിത സ്ഥലംമാറ്റത്തിന് വിധേയരായവരെ ഈ വർഷം വീണ്ടും സ്ഥലംമാറ്റിയിരിക്കുന്നു. നിയമനങ്ങൾക്കു പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ട്. വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് ട്രാൻസ്ഫർ നടപടി മരവിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ ലത്തീഫ്, ഒ. ഷൗക്കത്തലി, എസ്. സന്തോഷ് കുമാർ, സി.ടി.പി. ഉണ്ണി മൊയ്തീൻ, വി.കെ. അബ്ദുറഹിമാൻ, സജി ജോസഫ്, വി. സജിത്ത്, വിളക്കോട്ടൂർ മുഹമ്മദലി, പി.എം. കൃഷ്ണൻ നമ്പൂതിരി, കെ. മുഹമ്മദ് ഇസ്മയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.