കൽപറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടിൽ ട്രിപ് മുടക്കം പതിവ് കൽപറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടിൽ ട്രിപ് മുടക്കം പതിവ് *നല്ല വരുമാനം ലഭിച്ചിരുന്ന സമയത്തെ സർവിസുകളും ഒാടാതെ കെ.എസ്.ആർ.ടി.സി കൽപറ്റ: ലാഭകരമായ സർവിസുകൾ അപ്രതീക്ഷിതമായി വെട്ടിച്ചുരുക്കി കെ.എസ്.ആർ.ടി.സി അധികൃതർ. കൽപറ്റ-പടിഞ്ഞാറത്തറ-മാനന്തവാടി റൂട്ടിലാണ് ട്രിപ് മുടക്കം പതിവായത്. നല്ല വരുമാനമുള്ള ഈ റൂട്ടിൽ വല്ലപ്പോഴും മാത്രമാണ് കൽപറ്റയിൽനിന്നു സർവിസ് നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൽപറ്റ ഡിപ്പോയിൽനിന്നു വൈകുന്നേരം 3.25, 4.00 എന്നീ ജനത്തിരക്കേറിയ സമയത്തെ ട്രിപ്പുകൾ അകാരണമായി മുടങ്ങുകയാണ്. ഷെഡ്യൂളുകൾ മാറ്റിനൽകിയും തിരക്കേറിയ സമയത്തെ ട്രിപ് മാറ്റിയും നഷ്ടത്തിലോടിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ ഒരുമാസമായി നിരവധി തവണയാണ് ഈ സമയത്തുള്ള ട്രിപ്പുകൾ മുടങ്ങുന്നത്. ഇതോടെ പിണങ്ങോട്, കാവുംമന്ദം, പടിഞ്ഞാറത്തറ, മാനന്തവാടി തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ സ്വകാര്യബസുകളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലാണ്. ഈ രണ്ടു സമയത്തെയും കെ.എസ്.ആർ.ടി.സി മുഴുവൻ യാത്രക്കാരുമായാണ് ദിവസവും സർവിസ് നടത്താറുള്ളത്. സ്കൂൾ സമയത്തുള്ള ഈ രണ്ടു ട്രിപ്പുകളും അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ സഹായകരമായിരുന്നു. ഈ ബസിനായി കാത്തുനിന്നാൽ യാത്ര മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇതുകൂടാതെ ഈ റൂട്ടിലെ കൽപറ്റയിൽനിന്നും രാവിലെ 8.30നുള്ള കെ.എസ്.ആർ.ടി.സി ജനുറം ലോ ഫ്ലോർ ബസും സർവിസ് നിർത്തിയിട്ട് മാസങ്ങളായി. ഡിപ്പോയിലെ അധികൃതരുടെ കെടുകാര്യസ്ഥതയും താൽപര്യമില്ലായ്മയുമാണ് ലാഭകരമായിരുന്ന ഈ സർവിസ് നിർത്താൻ കാരണമെന്നാണ് ആക്ഷേപം. കൂടാതെ, വൈകീട്ട് 7.30െൻറ ട്രിപ്പും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. മാനന്തവാടി ഡിപ്പോയിൽനിന്നു രാവിലെ 8.30ന് പടിഞ്ഞാറത്തറ വഴിയുള്ള കോഴിക്കോട് സർവിസും സമയക്രമം പാലിക്കാതെയാണ് കഴിഞ്ഞ കുറെ നാളായി ഒാടുന്നത്. ഷെഡ്യൂളുകൾ മാറിയതോടെയാണ് ഈ റൂട്ടിലൂടെയുള്ള സർവിസുകൾ അവതാളത്തിലായത്. ട്രിപ് മുടക്കത്തെക്കുറിച്ച് അന്വേഷിക്കാനായി വിളിച്ചാൽ ശരിയായി മറുപടിയും ലഭിക്കാറില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. റൂട്ടിൽ സർവിസ് നടത്തുന്ന ചില ബസുകൾ സ്വകാര്യ ബസുകാർക്കൊപ്പം അനാവശ്യ മത്സരം നടത്തുന്നതും റൂട്ടിലെ കാഴ്ചയാണ്. ഇൻസ്പെക്ടർമാർ റൂട്ടിൽ പേരിനുപോലും പരിശോധന നടത്താത്തത് ഇതിന് ആക്കം കൂട്ടുകയാണ്. kSRTC SLUG പാമ്പ്രയിൽ കാടുവെട്ടൽ പുരോഗമിക്കുന്നു; കടുവ ഭീതിയൊഴിയാതെ ജനം *മരിയനാട്, തൊപ്പിപ്പാറ, പാപ്ലശ്ശേരി എന്നിവിടങ്ങളിലെ കാടുവെട്ടൽ പൂർത്തിയായി കേണിച്ചിറ: പൂതാടി പഞ്ചായത്തിൽപെട്ട പാമ്പ്ര സർക്കാർ പ്ലാേൻറഷനിൽ കാടുവെട്ടൽ പകുതിയോളം ഭാഗത്ത് പൂർത്തിയായി. എന്നാൽ, പരിസരവാസികളിൽ കടുവഭീതി ഒഴിയുന്നില്ല. മരിയനാട്, തൊപ്പിപ്പാറ, പാപ്ലശ്ശേരിയുടെ ഒരുഭാഗം എന്നിവിടങ്ങളിലാണ് കാടുവെട്ടൽ പൂർത്തിയായത്. തോട്ടത്തിലെ പകുതിയിലേറെ ഭാഗം ഇപ്പോഴും കാടുപിടിച്ചു കിടക്കുകയാണ്. ആയിരം ഏക്കറിലേറെ വരുന്ന സർക്കാർ പ്ലാേൻറഷനും അതിലേറെ വലുപ്പമുള്ള സ്വകാര്യ പ്ലാേൻറഷനും പാമ്പ്രയിലുണ്ട്. സ്വകാര്യ പ്ലാേൻറഷൻ കൃത്യമായി പരിചരിക്കുന്നതിനാർ വന്യജീവികൾക്ക് തങ്ങാനുള്ള സാഹചര്യമില്ല. കാടുമൂടിയ സർക്കാർ പ്ലാേൻറഷൻ പരിസരവാസികൾക്ക് ബാധ്യതയാവുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാട് വെട്ടുന്നത്. പ്ലാേൻറഷൻ കാടു പിടിച്ചു കിടക്കുന്നതുകൊണ്ടാണ് പ്രദേശത്ത് കടുവ തങ്ങുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനം വകുപ്പ് രണ്ടാഴ്ച മുമ്പ് പ്ലാേൻറഷനിലെ കാടുവെട്ടാൻ തീരുമാനിച്ചത്. എന്നാൽ, നാട്ടുകാരെ ആശ്വസിപ്പിക്കാനുള്ള വനം വകുപ്പിെൻറ താൽക്കാലിക നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പാപ്ലശ്ശേരി, തൊപ്പിപ്പാറ ഭാഗത്തെ നാട്ടുകാർ പറയുന്നത്. പ്ലാേൻറഷനിൽ സബ് ജയിൽ സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുണ്ടെന്ന് രണ്ടുവർഷം മുമ്പ് വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് അതിനെക്കുറിച്ചൊന്നും കേട്ടില്ല. നിലവിൽ തൊഴിലാളികൾക്ക് തൊഴിലും കൂലിയുമില്ല. തോട്ടം അനാഥമായി കിടക്കുകയുമാണ്. അടിയന്തരമായി സ്ഥലം ഉപയോഗപ്പെടുത്താനുള്ള നടപടികൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണെമന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.