വടകര: മണിയൂർ പഞ്ചായത്തിലെ കരുവഞ്ചേരിയിൽ സേവാദൾ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഡി.വൈ.എഫ്.ഐ കൈയേറി സ്തൂപം നിർമിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത്. സ്തൂപം നീക്കാൻ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിെൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗ്രൗണ്ടിലേക്ക് മാർച്ച് നടത്തി. സ്ഥലത്ത് പൊലീസ് എത്തിയതോടെ കോൺഗ്രസും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സ്തൂപം നീക്കണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസിൽ മണിയൂർ മണ്ഡലം കമ്മിറ്റി ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ, നടപടി സ്വീകരിക്കാതായതോടെ സ്തൂപം നീക്കാൻ ഇവർ തീരുമാനമെടുക്കുകയായിരുന്നു. സേവാദൾ ഗ്രൗണ്ടിന് പുറത്താണ് സ്തൂപം സ്ഥാപിച്ചതെന്നാണ് സി.പി.എം വാദം. തർക്കമുണ്ടായതോടെ സ്ഥലം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ് സംഘർഷത്തിന് അയവുവന്നതും കോൺഗ്രസ് പ്രവർത്തകർ പിന്മാറിയതും. മാർച്ചിന് വി.എം. ചന്ദ്രൻ, അച്യുതൻ പുതിയേടത്ത്, കാവിൽ രാധാകൃഷ്ണൻ, സി.പി. വിശ്വനാഥൻ, എം.കെ. ഹമീദ്, മഠത്തിൽ ശ്രീധരൻ, മൂഴിക്കൽ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.