ഗെയിൽ: സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു ^വെൽ​െഫയർ പാർട്ടി

ഗെയിൽ: സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു -വെൽെഫയർ പാർട്ടി കോഴിക്കോട്: ഇരകളെ ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും നിർബന്ധിച്ചും ഭൂമി ഏറ്റെടുത്ത് ഗെയിൽ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. ഭൂമി ഏറ്റെടുക്കാൻ രേഖ കൈമാറാതെയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാതെയും പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്ന സർക്കാർ ധാർഷ്ട്യത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണം. ഭരണ-പ്രതിപക്ഷ കക്ഷികൾ ഇൗ വിഷയത്തിൽ സ്വീകരിച്ച ജനവിരുദ്ധ നിലപാട് സമൂഹം തിരിച്ചറിയണം. നീതിക്കായി ഇരകൾ നടത്തുന്ന സമരങ്ങളെ പിന്തുണക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, എ.എം. അബ്ദുൽ മജീദ്, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു. .................... p3cl1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.