തേഞ്ഞിപ്പലം: ഏറെ പഴകിയൊരു റെക്കോഡ് ജാവലിൻ എറിഞ്ഞ് പിഴുതെടുത്ത ജിക്കു ജോസഫ് കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ്് അത്ലറ്റിക് മീറ്റിെൻറ രണ്ടാം ദിനത്തിലെ താരമായി. 62.52 മീറ്റർ എറിഞ്ഞാണ് പുരുഷന്മാരുടെ ജാവലിൻ േത്രായിൽ ൈക്രസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ ഈ മിടുക്കൻ സ്വർണത്തോടൊപ്പം റെക്കോഡും സ്വന്തമാക്കിയത്. 1975ൽ ഫാറൂഖ് കോളജിെൻറ താരമായിരുന്ന പി.ജെ. മാനുവലിെൻറ പേരിലുണ്ടായിരുന്ന നേട്ടമാണ് (61.40 മീറ്റർ) പഴങ്കഥയായത്. കാലിക്കറ്റ് സർവകലാശാലയിൽ അത്ലറ്റിക്സിൽ പുരുഷ, വനിത വിഭാഗങ്ങളിലെ ഏറ്റവും പഴക്കമുള്ള റെക്കോഡാണ് വീണുടഞ്ഞത്. ആദ്യശ്രമം ഫൗളിൽ തുടങ്ങിയ ജിക്കു അവസാനത്തെയും ആറാമത്തെയും ശ്രമത്തിലാണ് മാനുവലിെൻറ റെക്കോഡ് മറികടന്നത്. മൂന്നാർ ബൈസൺവാലി സ്വദേശിയായ ജിക്കുവിനായിരുന്നു കഴിഞ്ഞവർഷവും ഒന്നാം സ്ഥാനം. ൈക്രസ്റ്റ് കോളജ് പ്രിൻസിപ്പലായിരുന്ന ഫാ. ജോസ് തെക്കൻ രണ്ടുവർഷം മുമ്പ് 75,000 രൂപക്ക് ജാവലിൻ വാങ്ങികൊടുത്തപ്പോൾതന്നെ റെക്കോഡുമായി തിരിച്ചുവരാൻ ജിക്കുവിന് അനുഗ്രഹമേകിയിരുന്നു. എന്നാൽ, കഴിഞ്ഞവർഷം റെക്കോഡ് സ്വന്തമാക്കാനായില്ല. ഈ വർഷം റെക്കോഡുമായി കോളജിലേക്ക് തിരിച്ചെത്തുമ്പോൾ ജോസ് തെക്കയിൽ അച്ചൻ അവിടെയില്ല. കഴിഞ്ഞ ജൂലൈയിൽ അന്തരിച്ച തെക്കൻ സാറിനാണ് ഈ റെക്കോഡ് നേട്ടം ജിക്കു സമർപ്പിക്കുന്നത്. അവസാനവർഷ ബി.എ വിദ്യാർഥിയായ ജിക്കു കാൽമുട്ടിനേറ്റ പരിക്ക് വകവെക്കാതെ ഇറങ്ങിയാണ് സ്വപ്നനേട്ടം കൈവരിച്ചത്. പോളൊടിഞ്ഞു, റെക്കോഡും തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ്് അത്ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ പോൾവാൾട്ടിൽ പരിശീലനചാട്ടത്തിനിടെ പോൾ ഒടിഞ്ഞിട്ടും അശ്വിൻ വിട്ടുകൊടുത്തില്ല. പുതിയ റെക്കോഡുമായാണ് ഇരിങ്ങാലക്കുട ൈക്രസ്റ്റ് കോളജ് താരം എസ്. അശ്വിൻ മടങ്ങിയത്. 4.50 മീറ്റർ താണ്ടിയ അശ്വിെൻറ മികവിന് മുന്നിൽ ഇല്ലാതായത് 2012ൽ ൈക്രസ്റ്റ് കോളജിെൻറ തന്നെ ആൻറണി ജോസിെൻറ പേരിലുള്ള 4.30 മീറ്റർ ഉയരമാണ്. 1997 മുതൽ 2007 വരെ ദേശീയ പോൾവാൾട്ട് ജേതാവായിരുന്ന ജീഷ് കുമാറിെൻറ വിദഗ്ധ ശിക്ഷണത്തിലാണ് അശ്വിനെത്തിയത്്. ചേർത്തല, തുറവൂർ സ്വദേശിയായ അശ്വിൻ ഒന്നാംവർഷം ഇംഗ്ലീഷ്-ഹിസ്റ്ററി ഡബ്ൾ മെയിൻ വിദ്യാർഥിയാണ്. ക്രൈസ്റ്റ് ജംപ്സ് അക്കാദമിയിൽ ജീഷ് കുമാറിെൻറ കീഴിൽ 12 പേരാണ് പോൾവാൾട്ട് പരിശീലിക്കുന്നത്. സുവർണ സ്മരണയുമായി ഒരു സംഘം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റിൽ മത്സരാർഥികൾക്ക് ആവേശംപകരാൻ ഒളിമ്പ്യന്മാരടക്കം മുൻ താരങ്ങളും. കാലിക്കറ്റിെൻറ കളിത്തട്ടിൽ വളർന്ന് രാജ്യത്തിനായി മികച്ച നേട്ടം കൈവരിച്ച ഒളിമ്പ്യന്മാരായ ലിജോ ഡേവിഡ് തോട്ടാനും രാമചന്ദ്രനുമാണ് മീറ്റ് ആസ്വദിക്കാനും താരങ്ങളെ േപ്രാത്സാഹിപ്പിക്കാനുമെത്തിയത്. മുൻ താരങ്ങളായ എ.എ. റഫീഖ്, പി.ജെ. അഗസ്റ്റ്സ്, കെ.ആർ. സുനിൽ, ഫ്രാൻസിസ്, ജാക്സൺ പോൾ എന്നിവരുമെത്തിയിരുന്നു. മുൻ ചാമ്പ്യൻ കൂടിയായ കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനാണ് ഇവരെ ക്ഷണിച്ചുവരുത്തിയത്. കാലിക്കറ്റിെൻറ പഴയകാല കോച്ചും പ്രശസ്തനായ ടെക്നിക്കൽ വിദഗ്ധനുമായ എസ്. പഴനിയ പിള്ളയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിലെ പ്രധാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.