തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇൻറർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റിൽ പുരുഷവിഭാഗത്തിൽ ഇരിങ്ങാലക്കുട ൈക്രസ്റ്റ് കോളജും വനിതകളിൽ തൃശൂർ വിമല കോളജും മുന്നിൽ. രണ്ടാം ദിനം മത്സരങ്ങൾ അവസാനിക്കുമ്പോൾ 63 പോയൻറുമായാണ് ൈക്രസ്റ്റ് കോളജ് കുതിപ്പ് തുടരുന്നത്. എട്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ൈക്രസ്റ്റിനുള്ളത്. 24 പോയൻറുള്ള ഗുരുവായൂർ ശ്രീകൃഷ്ണ കോളജാണ് രണ്ടാമത്. വനിതകളിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 28 പോയേൻറാടെയാണ് വിമലയുടെ കുതിപ്പ്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 27 പോയൻറുമായി പാലക്കാട് മേഴ്സി കോളജ് തൊട്ടുപിന്നിലുണ്ട്. രണ്ടാം ദിനമായ ബുധനാഴ്ച മൂന്നു റെക്കോഡുകളാണ് പിറന്നത്. പുരുഷന്മാരുടെ ജാവലിൻ േത്രായിൽ ൈക്രസ്റ്റ് കോളജിലെ ജിക്കു ജോസഫും പോൾവാൾട്ടിൽ എസ്. അശ്വിനും പുത്തൻ നേട്ടം കുറിച്ചു. പുരുഷന്മാരുടെ 4-x100 മീറ്റർ റിലേയിൽ ശ്രീകൃഷ്ണ കോളജ് ടീം പുതിയ സമയം കുറിച്ചു. 42 വർഷം പഴക്കമുള്ള, പി.ജെ. മാനുവലിെൻറ പേരിലുള്ള റെക്കോഡാണ് (61.40 മീറ്റർ) ജിക്കു ജോസഫ് ജാവലിൻ പായിച്ച് തിരുത്തിയത്. 62.52 മീറ്ററാണ് ജിക്കു ജോസഫ് എറിഞ്ഞ ദൂരം. പോൾവാൾട്ടിൽ ആൻറണി ജോസിെൻറ 4.40 മീറ്റർ ഉയരം മറികടന്ന അശ്വിൻ 4.50 മീറ്റർ ഉയരം പിന്നിട്ടു. പുരുഷ റിലേയിൽ എ.എസ്. വിവേക്, രഖിൽ ഘോഷ്, ടി. മിഥുൻ, കെ.പി. അശ്വിൻ എന്നിവരടങ്ങിയ ശ്രീകൃഷ്ണ ടീമാണ് റെക്കോഡ് നേടിയത്. സമയം- 41.50 സെക്കൻഡ്. ൈക്രസ്റ്റ് കോളജിെൻറ പേരിലുണ്ടായിരുന്ന 42.20 സെക്കൻഡാണ് മിന്നുന്ന പ്രകടനത്തിലൂടെ ശ്രീകൃഷ്ണ മാറ്റിയെഴുതിയത്്. വനിതകളുടെ 4x-100 മീറ്റർ റിലേയിൽ വിമല, മേഴ്സി കോളജുകളെ പിന്നിലാക്കി സർവകലാശാല പഠനവകുപ്പിലെ മിടുക്കികൾ സ്വർണം നേടി. കാവ്യദാസ്, കെ. അക്ഷയ, യു.കെ. സുബിഷ, യു.വി. ശ്രുതിരാജ് എന്നീ താരങ്ങളാണ് 50.31 സെക്കൻഡിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. പുരുഷന്മാരിൽ ശ്രീകൃഷ്ണ കോളജിെൻറ കെ.പി. അശ്വിനും വനിതകളിൽ വിമല കോളജിെൻറ വി.വി. ജിൽനയും വേഗമേറിയ താരങ്ങളായി. 10.82 സെക്കൻഡിലായിരുന്നു അശ്വിൻ 100 മീറ്ററിൽ സ്വർണം നേടിയത്്. നിലവിലെ റെക്കോഡുകാരിയായ എം. സുഗിനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ജിൽനയുടെ മുന്നേറ്റം. മറ്റ് സ്വർണ ജേതാക്കൾ: 10,000 മീറ്റർ പുരുഷന്മാർ: ജെ. ബിജയ് (ഇരിങ്ങാലക്കുട ൈക്രസ്റ്റ് കോളജ്), 10000 മീറ്റർ വനിതകൾ: എം.ഡി. താര (പാലക്കാട് മേഴ്സി കോളജ്), പോൾവാൾട്ട് വനിതകൾ: സി. അനശ്വര ( വിമല കോളജ്), ട്രിപ്പ്ൾ ജംപ് വനിതകൾ: കെ. അക്ഷയ (കാലിക്കറ്റ് ടീച്ചിങ് ഡിപ്പാർട്ട്മെൻറ്), ജാവലിൻ േത്രാ വനിതകൾ: സി. രജന (ൈക്രസ്റ്റ് കോളജ്), ഷോട്ട്പുട്ട് വനിതകൾ: പി. അനഘ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കുന്ദമംഗലം), ഡിസ്കസ്േത്രാ പുരുഷന്മാർ: കെ. അരവിന്ദ് (ൈക്രസ്റ്റ് കോളജ്), ട്രിപ്പ്ൾജംപ് പുരുഷന്മാർ: ടി. സഫീർ (ൈക്രസ്റ്റ് കോളജ്), 400 മീറ്റർ ഹർഡ്ൽ: അബ്ദുൽ റാഷിദ് ( ൈക്രസ്റ്റ് കോളജ്), 400 മീറ്റർ ഹർഡ്ൽസ് വനിതകൾ: ജ്യോത്സന ജോസ് ( ൈക്രസ്റ്റ് കോളജ്). പോയൻറ് നില (സ്വർണം, വെള്ളി, വെങ്കലം, പോയൻറ് ക്രമത്തിൽ) പുരുഷന്മാർ ൈക്രസ്റ്റ് കോളജ് 8 6 3 63 ശ്രീകൃഷ്ണ കോളജ് 1 2 3 24 എം.ഇ.എസ് കല്ലടി 0 1 0 9 വനിതകൾ വിമല കോളജ് 3 2 1 മേഴ്സി കോളജ് 3 2 4 27 യൂനിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്ട്മെൻറ് 1 3 1 (റിലേയിലെ മെഡലുകൾ ഉൾപ്പെടെയുള്ള പോയൻറ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.