നിര്‍ഭയയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട്​ ക​െണ്ടത്തി

മഞ്ചേരി: മഞ്ചേരി മുള്ളമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് കാണാതായ 16കാരിയെ കോഴിക്കോട്ട് കെണ്ടത്തി. കഴിഞ്ഞദിവസം രാവിലെയാണ് കാണാതായത്. കേന്ദ്രം അധികൃതര്‍ സ്കൂളിലെത്തിച്ച കുട്ടി ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് നിര്‍ഭയ മാനേജര്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഇവിടെനിന്ന് ആറ് കുട്ടികളെ കാണാതായിരുന്നു. ഇവരെ പിന്നീട് പൊലീസ് കെണ്ടത്തി കേന്ദ്രത്തില്‍ തിരിെച്ചത്തിക്കുകയായിരുന്നു. രക്ഷിതാക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ വിവിധതരം പീഡനങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളെ പുനരധിവസിപ്പിക്കാൻ സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവത്തിക്കുന്നതാണ് സ്ഥാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.