നവീകരണത്തിന് 48 ലക്ഷം രൂപ അനുവദിച്ചു തിരുവള്ളൂർ: മാലിന്യംനിറഞ്ഞും അസൗകര്യങ്ങളാലും വീർപ്പുമുട്ടുന്ന പഞ്ചായത്ത് മത്സ്യമാർക്കറ്റിന് ശാപമോക്ഷമാകുന്നു. കാൽനൂറ്റാണ്ടിനു മുമ്പ് നിർമിച്ച മാർക്കറ്റ് കെട്ടിടം നവീകരിക്കാനും ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 48 ലക്ഷംരൂപ അനുവദിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെയും വാർഡംഗം എഫ്.എം. മുനീറിെൻറയും ശ്രമഫലമായാണ് തുക അനുവദിച്ചത്. എം. കുഞ്ഞിക്കണ്ണൻ വൈദ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കെ അന്നത്തെ സ്വയംഭരണ മന്ത്രി സി.ടി. അഹമ്മദലിയാണ് മാർക്കറ്റ് ഉൾപ്പെടുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. മേൽക്കൂരയുടെ ഷീറ്റ് പലഭാഗത്തും ദ്രവിച്ച അവസ്ഥയിലാണ്. മാർക്കറ്റിെൻറ തറ പലയിടത്തും തകർന്നിട്ടുമുണ്ട്. മാലിന്യ സംസ്കരണത്തിന് യാതൊരു സൗകര്യങ്ങളുമില്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം മാർക്കറ്റ് പരിസരത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകൾ വളരാൻ ഇടയാക്കുന്നുണ്ട്. മാസ്റ്റർ പ്ലാനിെൻറ അടിസ്ഥാനത്തിൽ മാർക്കറ്റ് നവീകരണം ഉടൻ യാഥാർഥ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.